Wednesday, 11 March 2015

ഓരോ പടിയിറക്കവും .........
വേർപാടിന്റെതാണ് ..........വേദനയുടെതാണ് 
അമ്മിഞ്ഞ പാൽ നുണഞ്ഞ  
മടിത്തട്ടിൽ നിന്ന്...............
ആദ്യാക്ഷരം നുകർന്ന 
വിദ്യാലയ മുറ്റത്തു നിന്ന് .........
അച്ഛന്റെ സുരക്ഷിതത്ത്വം വിട്ട്
കതിർ മണ്ഡപത്തിൽ  നിന്ന് ...... 
സ്നേഹവും സാന്ത്വനവും തന്ന 
സുഹൃത്  വലയത്തിൽ നിന്ന് ...........
 വേറിട്ട ചിന്തകളും................. വേഷ പകർച്ചയുമായി.........
വേർപാടെന്ന നൊമ്പരവുമായി................

  സ്നേഹപൂർവ്വം .................ദേവു ..............


ഇന്ന് പൂക്കോട് വെറ്ററിനറി യുണിവേർസിറ്റി  ഫിനാൻസിലെ ഞങ്ങൾ ഫ്രണ്ട്സ്നു സെന്റോഫ് തന്ന ദിവസമായിരുന്നു.  ചിലരൊക്കെ കൊഴിഞ്ഞു പോവുകയാണ്.   എന്റെ വരികൾ വായിച്ച ഞങ്ങളുടെ AFO ശ്രീകുമാർ സർ ഇങ്ങനെയെഴുതി .

വേർപാടിൻ വേദന ക്ഷണികമല്ലേ 
എന്നും വിരഹത്തിനപ്പുറം  മധുരമല്ലേ 
അമ്മതൻ മാറിൽ നിന്നോടി നമ്മൾ 
മണ്ണിൽ മറിഞ്ഞു കളിച്ചതല്ലേ 

വിദ്യാലയം വിട്ട വേദന നാളെ നാം 
കോളേജിലെത്തുമ്പോൾ തീർന്നതല്ലേ 
അച്ഛൻ തരുന്നതെക്കാളും സുരക്ഷിതം 
മാരന്റെ മാറിൽ നീ കണ്ടതല്ലേ 

വേദന നൽകിടും ഓരോ വിരഹവും 
നാളെ മറക്കാൻ മധുരമൂറും 
വേദികൾ നമ്മളെ കാത്തിരിക്കുന്നതാ-
ണീയുലകത്തിന്റെ തത്വശാസ്ത്രം .

THANK U SIR, THANK U SO MUCH