അങ്കുശമില്ലാത്ത ചാപല്യമേ.......
നിന്നെ അംഗനയെന്നു വിളിക്കട്ടെ ഞാൻ .
കാവ്യ ഭംഗിയുടെ അവാച്യതയിൽ
അവളും കോരിത്തരിച്ചിരിക്കും.
നട്ടെല്ല് പടിവാതിലിൽ ചാരിവെച്ച്.......
കതകു തുറന്നെത്തുന്ന.....
ആണത്ത വങ്കത്തം.
എവിടെയാണവൾക്ക് കനക സിംഹാസനം.......
ഏതു പടവാളാണവൾക്ക് ആയുധം?
ഭർത്താവിന് സ്വന്തം ഭാരമിറക്കിവെക്കാൻ .......
കാമുകന് കാമ നിവാരണത്തിന്........
മക്കൾക്കും ബന്ധുക്കൾക്കുമുണ്ട്
അവളിൽ സാധിച്ചെടുക്കാനേറെ.......
കരിപുരണ്ട ചുവരുകൾ മാഞ്ഞു
കണ്‍ ചുവക്കും പുകമണവും മാഞ്ഞു.....
സ്ഫടിക സമാന സാഹചര്യത്തിലും.......
കണ്ണഞ്ചും പളപളപ്പിലും.......
ഇന്നും അവൾ........ അവൾ തന്നെ.
ചവിട്ടി മെതിക്കപെടുന്ന സ്ത്രീത്വം.
സീതയും.....അഹല്യയും...... ദ്രൗപദിയും
ആടിത്തിമിർക്കുന്നിവിടെ .......ഇപ്പോഴും
എത്ര മാറിയാലും............... മാറാത്തതായി.......
അവളുടെ മനസും........ അവൾക്ക് ചാർത്തിക്കൊടുത്ത സ്ഥാനവും.
........ചാപല്യമേ......... നിന്നെ
അംഗനയെന്നു വിളിക്കട്ടെ ഞാൻ
ഹാ...കഷ്ടം.....
നിന്നെ നീ തന്നെ നഷ്ടപെടുത്തുന്നു!!!!!!!
നിന്നെ അംഗനയെന്നു വിളിക്കട്ടെ ഞാൻ .
കാവ്യ ഭംഗിയുടെ അവാച്യതയിൽ
അവളും കോരിത്തരിച്ചിരിക്കും.
നട്ടെല്ല് പടിവാതിലിൽ ചാരിവെച്ച്.......
കതകു തുറന്നെത്തുന്ന.....
ആണത്ത വങ്കത്തം.
എവിടെയാണവൾക്ക് കനക സിംഹാസനം.......
ഏതു പടവാളാണവൾക്ക് ആയുധം?
ഭർത്താവിന് സ്വന്തം ഭാരമിറക്കിവെക്കാൻ .......
കാമുകന് കാമ നിവാരണത്തിന്........
മക്കൾക്കും ബന്ധുക്കൾക്കുമുണ്ട്
അവളിൽ സാധിച്ചെടുക്കാനേറെ.......
കരിപുരണ്ട ചുവരുകൾ മാഞ്ഞു
കണ്‍ ചുവക്കും പുകമണവും മാഞ്ഞു.....
സ്ഫടിക സമാന സാഹചര്യത്തിലും.......
കണ്ണഞ്ചും പളപളപ്പിലും.......
ഇന്നും അവൾ........ അവൾ തന്നെ.
ചവിട്ടി മെതിക്കപെടുന്ന സ്ത്രീത്വം.
സീതയും.....അഹല്യയും...... ദ്രൗപദിയും
ആടിത്തിമിർക്കുന്നിവിടെ .......ഇപ്പോഴും
എത്ര മാറിയാലും............... മാറാത്തതായി.......
അവളുടെ മനസും........ അവൾക്ക് ചാർത്തിക്കൊടുത്ത സ്ഥാനവും.
........ചാപല്യമേ......... നിന്നെ
അംഗനയെന്നു വിളിക്കട്ടെ ഞാൻ
ഹാ...കഷ്ടം.....
നിന്നെ നീ തന്നെ നഷ്ടപെടുത്തുന്നു!!!!!!!

