പഴകി ദ്രെവിച്ച കലാലയത്തിന്റെ...................
ഓല പുരപോലെ........
ഓട്ട വീണ ഓർമ്മത്താളുകൾ.
നല്ല ഭക്ഷണവും നല്ല വസ്ത്രവും...............
സ്വപ്നം കണ്ടുറങ്ങിയ കുട്ടിക്കാലം.
വലിയവന്റെ പാത്രത്തിലെ എച്ചിൽ
ആർത്തിയോടെ വാരിക്കഴിച്ച്
വിശപ്പടക്കി വിഴുപ്പ് ചുമന്നതും....
വാട്ടുകപ്പപ്പുഴുക്കിന്റെ ചവർപ്പും.....
കാന്താരി മുളകിന്റെ കണ്ണീരും........
ഓലകീറിലുടെ ഒലിച്ചിറങ്ങുന്ന
മഴത്തുള്ളികളുടെ അലോസരവും.
രാവിലെ .......
മാവില ചവച്ചുള്ള പല്ലുതേപ്പും
പിന്നെ.....
മുവാണ്ടൻ മാവിലെ മാങ്ങയും.....
പാണലും കൊട്ടക്കയും
ചവച്ചിറക്കിയ ചുള്ളിക്കയും
നാലുമണിയുടെ ഓട്ടവും.
കൂട്ടുകാരുടെ ചെരുപ്പ്.......
വാറുപൊട്ടുന്നതും കാത്ത്.........
പൊട്ടു സ്ലേറ്റിൻ വിടവിലുടെ........
പൊൻപുലരി വരുന്നത് സ്വപ്നം കണ്ടതും .....
കളിവള്ളം കാണാതെ കവർന്നെടുത്ത്....... .
നൂൽ കെട്ടി പുസ്തക താൾ തീർത്തതും
തല്ലുകൊണ്ടെങ്കിലും സഹപാഠിയുടെ.......
പെൻസിൻ മുനയല്പം നുള്ളിയെടുത്തതും
വയറൊട്ടിയ ...നനവൊട്ടിയ.......
ഭുതകാല സ്മരണകൾ .
ഇന്നെന്റെ മക്കൾക്കതന്യമാണെങ്കിലും
ഇന്നെന്റെ മക്കൾക്കതന്യമാണെങ്കിലും
ഈ നല്ല നാളിന്നടിത്തറ പാകിയ
ആ നല്ല നാളുകളോർക്കുന്നു ഞാൻ.
DEVU WAYANAD
