Friday, 20 February 2015

പത്തു മക്കളുണ്ടായിരുന്ന അമ്മൂമ്മക്ക്
 പത്തു'വീതം'കിട്ടി വിശപ്പടങ്ങിയിരുന്നു ............
പട്ടിൽ പൊതിഞ്ഞ്  ചന്ദനമുട്ടിയിൽ കിടത്തി
പത്തുപേരും ഒത്തു യാത്ര ചൊല്ലി ................
രണ്ടു മക്കളുണ്ടായ അമ്മയ്ക്ക് .........
നീ കൊട്...........നീ കൊട് ചൊല്ലി
അന്ത്യം സർക്കാർ ശ്മശാനത്തിലായി .......
ഒരു കുട്ടി മാത്രമായ മകൾക്ക് .........
നോക്കാനും പോറ്റാനും  നേരമില്ല...........
വാസവും മരണവും വൃ ദ്ധ സദനത്തിൽ 
നിനക്കെന്നെ വേഗം മറക്കാൻ കഴിയും..............
 കാരണം.................. നീയെന്നെയറിഞ്ഞത്  
നിന്റെ പഞ്ചെന്ദ്രിയങ്ങളിലൂടെയായിരുന്നു. .......
കണ്ണിലൂടെ  നീയെന്നെ കണ്ടു.................
 കാതിലൂടെയെന്നെ  കേട്ടു....................
സ്പർശനത്തിലെന്നെ അറിഞ്ഞു .................
 എന്റെ നിശ്വാസം നിന്നെ ചൂടു പിടിപ്പിച്ചു...............
 രസമുകുളങ്ങൾ മധു നുകർന്നു ...............
പക്ഷെ .........
 ഞാൻ നിന്നെയറിഞ്ഞത്...................
എന്റെ ഹൃദയത്തിലൂടെയായിരുന്നു...................
 അത് കൊണ്ടു തന്നെ................
 നിന്നെ മറക്കാനെനിക്കാവില്ല ...............

                      ദേവു  വയനാട് ..........