Sunday, 9 August 2015



എന്നോ മരിച്ചുപോയ മനസിനെയും പേറി ശരീരം ജനറലാസ്പത്രിയുടെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ക്യു നിന്നു.  
കഥയില്ല.... കവിതയില്ല......കണ്ണീരില്ല....
നിർജീവമായ മനസിനെയും പേറിയുള്ള ഈ യാത്ര ശരീരത്തെ  വല്ലാതെ തളർത്തി ക്കളഞ്ഞു.
അവസാന ശ്രമമെന്നമട്ടിൽ മരുന്ന് തേടി ക്യൂ നിന്ന ശരീരവും കുഴഞ്ഞു വീണു....
ആരൊക്കെയോ താങ്ങി ബെഡ്ഡിൽ കിടത്തുന്നു....
നാഡിമിടിപ്പിന്റെ  ഊക്കിൽ ഗ്ലുക്കോസും മരുന്നും ...
പക്ഷേ ........
പുറത്ത് പുഷ്പാലംകൃത വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷമായി തുടങ്ങി....
എന്നോ ഉപേക്ഷിച്ചു പോയവരുടെ നീണ്ട നിര.....
രാജകീയ യാത്രയയപ്പ്.....
ഈ ഭൂമിയിൽ .....ഈ ശരീരവും മനസും 
കെട്ടിപ്പടുത്തതിനൊക്കെ അവകാശികൾ !!!!!!!
ഒരിക്കൽ പോലും ഒരിറ്റു കരുണ കാട്ടാത്തവർ !!!!
തെക്ക് ഭാഗത്തുയർന്ന മണ്‍കൂനക്കു മുകളിൽ നിറഞ്ഞ പുഷ്പഹാരങ്ങൾ വല്ലാതെ വീർപ്പു മുട്ടിക്കുന്നു...
മരിച്ച മനസും കത്തി ചാമ്പലായ ശരീരവും ഇപ്പോഴും കാത്തിരിക്കുന്നു..
ആ പുഷ്പഹാരങ്ങൾ വലിച്ചെറിഞ്ഞ്  തന്നെ സ്നേഹിച്ച ആ മനസ്സിൽ നിന്നും ഒരിറ്റു കണ്ണീരും....
നിന്റെ മുറ്റത്ത് നീ നട്ടു നനച്ചു പോറ്റിയ റോസാചെടിയിൽ നിന്നും ഒരു കുടന്ന പൂക്കൾക്കും വേണ്ടി...
പിന്നീടേ ഈ ദേഹിക്ക് വിട വാങ്ങലുള്ളൂ.........

നിശയുടെ ഏതോ യാമങ്ങളിൽ..........
 നിദ്ര കൈമോശം വന്ന ഏകാന്തതയിൽ........
 ഉറക്കം കനം  കൂടിയ കണ്‍പോളകൾ.......... 
സങ്കല്പങ്ങളിൽ നിന്നും യാഥാർത്യത്തിലേക്കുള്ള അകലം കുറച്ചു. 
 നഷ്ട കൂമ്പാരത്തിൽ നിന്നും ലാഭത്തിന്റെ ചില നുറുങ്ങുകൾ ....
പെറുക്കിയെടുത്തപ്പോൾ
താളം......... താളപ്പിഴകളും  ശ്രുതി....... ശ്രുതി ഭംഗവുമായി. 
മധുരത്തിന് ചുറ്റും ഉറുമ്പുകൾ തിങ്ങി കൂടുന്നു
 മധുരം കിട്ടിയവരുടെ സാമീപ്യത്തിൽ....
 സംതൃപ്തിയടയുന്ന മറ്റനേകം ഉറുമ്പുകൾ.
 കത്തിക്കൊണ്ടിരിക്കുന്ന മണ്‍ചിരാതിനു ചുറ്റും
 ചിറകു കരിഞ്ഞിരിക്കുന്ന ഈയാം പാറ്റകൾ...
ശൂന്യതയിൽ നിധി കുംഭം തിരയുന്നവർ....
 അഗ്നിയിൽ ഹിമകണം തിരയുന്നു
ജീവിതത്തിന്റെ മറ്റൊരു തമാശ...  
വ്യർത്ഥമെന്നറിഞ്ഞിട്ടും .........
കാത്തിരിപ്പിന്റെ അർത്ഥ ശൂന്യത പോലെ...
വിളക്കു കാലുകൾ വെളിച്ചത്തെ കാത്തിരിക്കുന്നു
 തീരം തിരകളെ കാത്തിരിക്കുന്നു
 തെരുവു സ്ത്രീകൾ ഇരുളിനെ കാത്തിരിക്കുന്നു
 ജീവിതം മരണത്തെ കാത്തിരിക്കുന്നു.
 തിരകൾ ചുംബിച്ചുലക്കുന്ന.........
 തീരത്തെ നനഞ്ഞ മണൽപരപ്പിൽ.......
 കളിവീട് കെട്ടുന്ന കുട്ടിയുടെ ബുദ്ധി ശൂന്യത !!!!!!!!
ഇന്നലെകൾ വെറും സ്വപ്നങ്ങളാകുന്നു...
 നാളെകൾ പ്രതീക്ഷകളാകുന്നു.
ഇന്നലെ വന്നവർ കഥകളാകുന്നു ...
ഇന്ന് പരിചിതർ നാളെ അപരിചിതത്വം നടിക്കുന്നു.
നഷ്ടങ്ങളുടെ നീണ്ട പട്ടികയിൽ
 അനുഭവപ്പെടുന്നത്  നിസംഗത മാത്രം.
 നഷ്ടപെട്ടതൊന്നും സ്വന്തമായിരുന്നില്ലല്ലോ... 
അവയൊന്നും ഞാൻ സ്രിഷ്ടിച്ചതായിരുന്നില്ല...
ഇന്നെനിക്കുള്ളതെല്ലാം........
ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെയത് മറ്റാരുടേതോ ആകും!!!!
ഇതാണ് പ്രപഞ്ച രഹസ്യം എന്ന് മനസിലാക്കിയാൽ
മോഹഭംഗങ്ങൾക്ക് സ്ഥാനമെവിടെ?










Tuesday, 4 August 2015



മിഴി ചിമ്മി തുറക്കുന്ന മാത്രയിൽ ഇരിക്കും കൊമ്പുമായ് 
ഞാനീ (ദു:ഖ)കടലിൽ നിപതിച്ചു പോയ്‌.......... 
കൈ കാലടിച്ചു കരഞ്ഞു ഞാനെങ്കിലും ....
തീരത്തനേകരിൽ മർത്ത്യരുമെങ്കിലും!!!!!!! 
ജീവഭയം പോലുമേശാതെയെന്നെ നീ 
ജീവനും എന്റെയീ ശേഷിച്ച ജീവിതവും. 
എന്തു ഞാൻ നൽകേണ്ടു ...പകരമെന്നെന്നോട് 
ഞാനൊരു പാവം ബലി മൃഗമാകിലും........ 
എന്നെങ്കിലും തളർന്നോരത്തിരിക്കുകിൽ 
ദാഹ ജലമായി നിൻ മുന്നിലെത്തീടട്ടെ ...
ഞാനാകിലോ അതോ ഞാൻ പോലെയാരോ 
നിന്നുടെ നന്മക്കതാകട്ടെ കൂലി. 


                                                              ദേവു  വയനാട്
                                                                        05.08.2015