Saturday, 5 March 2016

കരയാനെനിക്കെന്തു കാരണം വേണ്ടൂ
നിൻ മുഖമൊന്നിരുണ്ടാമതി
വാക്കൊന്നു കനത്താൽ മതി
ഒന്നും പറയാതെ ഒരു മാത്ര നീയൊന്നു
പിണക്കം നടിച്ചാൽ മതി...!!
ചാരെയിരുന്നൊന്നു പുഞ്ചിരി തൂകിയാൽ 
പാൽനിലാവാകാൻ മതി അതു 
കാലുഷ്യമകലാൻ മതി....!!!
പിണക്കമൊരിക്കലും പിരിയാനാവല്ലേ 
ഇണക്കത്തിനുള്ള തുടക്കമായീടട്ടെ 
പറയാനുള്ളവ പറഞ്ഞും സാന്ത്വനം 
പൂനിലാവായി ചൊരിഞ്ഞും
നിമിഷമീ ജീവിത യാത്രയിൽ നമ്മുടെ 
കളിചിരി മാറാതിരുന്നിടട്ടെ 
സുഖ ദായകമാകട്ടെ ഈ ജീവിതം ...!!!!

Tuesday, 1 March 2016

ഒരു നെടുവീർപ്പിൽ എല്ലാമുണ്ട്...
മകനോടുള്ള സ്നേഹത്തിന്റെ വിങ്ങലുണ്ടതിൽ
അച്ഛനോടുള്ള നേരിന്റെ നൊമ്പരമുണ്ട് 
ഭർത്താവിനോടുള്ള  കർത്തവ്യ ബോധവും 
കൂടപ്പിറപ്പുകളോടുള്ള  കടമയുടെ ഭാരവും...
 എല്ലാ ഭാരവും താങ്ങാതെ വരുമ്പോൾ 
ഒരു നെടുവീർപ്പിൽ എല്ലാമൊതുങ്ങും. 

വേർപാടിന്റെ നൊമ്പരങ്ങളും
 മോഹഭംഗങ്ങളുടെ  കൂമ്പാരവും 
അവ കുഴിച്ചു മൂടാനുള്ള ശവപറമ്പായിരുന്നു 
ഓരോ നെടുവീർപ്പുകളും 
ഓമനിച്ചു വളർത്തിയ എന്റെ ഓർമ്മകൾക്കും 
യാത്ര പറയാതെപോയ സ്വപ്നങ്ങൾക്കും 
ഒളിക്കാനൊരിടം തേടിയുള്ള യാത്രയിൽ
യാദൃശ്ചികമായതൊക്കെ  
യാഥാർത്യമാവുകയായിരുന്നോ? 
നിറഞ്ഞ മിഴികൾ തൂവാതിരുന്നതും 
തകർന്ന ഹൃദയം തേങ്ങാതിരുന്നതും 
ഒരു നെടുവീർപ്പിലൂടെ പറയാതെ പറയുകയായിരുന്നു... 
അതാരും അറിഞ്ഞില്ലയെങ്കിലും..!!!