Saturday, 27 December 2014

കല്ലിനെ പ്രണയിച്ചവൾ  

                കൂട്ടത്തിൽ ഏറ്റവും സുന്ദരി അവളായിരുന്നു. 
               മന്ദമാരുതന്റെ തലോടലിൽ ...............  
             പ്രഭാത കിരണങ്ങളുടെ ശോണിമയിൽ...........  
             കൂട്ടുകാരികൾക്കൊപ്പം അവൾ ആനന്ദ നടനമാടിയില്ല...........  
              അവൾ പ്രണയിച്ചത് തന്റെ തായ് വേരു താങ്ങി തളർന്നുറങ്ങുന്ന കല്ലിനെയായിരുന്നു.  

കാറ്റിലെ സുഗന്ധമോ കരിവണ്ടുകൾ കൊണ്ട് വന്ന പരാഗരേണുക്കളുടെ ഉന്മാദ ഗന്ധമോ അവൾ  ശ്രദ്ധിച്ചില്ല  
തന്നിലെ സുഗന്ധവും സ്നിഗ്ദതയും അവൾ ഓരോ ദിനവും കണ്ണുനീരായി അവനിലേക്കുമാത്രമർപ്പിച്ചു .
 അവളിലെ കാമനയറിയായ്കയല്ല. അവളുടെ തപസ്സ് തന്റെ കഠിന ഹൃദയം ആർദ്രമാക്കുന്നതുമറിയായ്കയല്ല.............. .
എന്നിട്ടും ഒരാർദ്ര നോട്ടമോ, ഒരു സ്നേഹവാക്കോ പൊഴിക്കാതെ അവൻ തളർച്ച ഭാവിച്ചു കിടന്നു. 
ഒരുദിനം അവളുടെ കണ്ണീരു വീഴായ്ക ........... ഇതളുകളുടെ സ്നിഗ്ദതയറിയായ്ക.................. അവൻ പ്രേമപാരവശ്യത്തോടെ കണ്ണു തുറന്നവളെയുറ്റു നോക്കി.     
 പക്ഷേ ........... അതേറ്റുവാങ്ങാൻ ഭാഗ്യമില്ലാതെ ഒരു വിത്തായ് പോലുമവശേഷിക്കാതെ ഞെട്ടു മാത്രമായി  അവളാ കാല്പാദത്തിലേക്ക് അടർന്നു വീണു.   

വാനിന്റെ അപാരതയിൽ................. 
വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടാറുള്ള 
ആ വർണ്ണരാജി.........................
അശാന്തിയിൽ.................... അപശ്രുതിയിൽ.............
 അനുപമ സംഗീതമായി 
ഹൃദയത്തിലേക്ക് തുളച്ചു കയറവേ.........
 എവിടെയോ................ ചില താളപിഴകൾ...............
അറിയാതെയാണെങ്കിൽ പോലും
 എല്ലാവരും ഉത്തരവാദപ്പെട്ടവർ .
                   ****         ****        ****
ആഴിയുടെ അഗാധതയിൽ.................
 മുളച്ചു പൊങ്ങുന്ന നീർകുമിളകൾ.......... 
ഇവിടെ............ ഇവിടെയെന്നാർത്ത് 
വട്ടമിട്ടു പറക്കുന്ന
 സമാധാനത്തിന്റെ  ..........ആ വെണ്‍പ്രാവുകൾ.
 അവയും പറന്നകലാൻ  വെമ്പൽ കൊള്ളവേ............
 ജലകുമിളകൾ........... അഗാധതയിലേക്ക് മടങ്ങവേ.........
എവിടെയോ .........
പുതിയൊരു മന്ത്രണം ......
ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും
 പ്രതിധ്വനിച്ചുയരുന്ന ശാന്തിയുടെ......... 
ആത്മ നിമന്ത്രണം .
പാഴ്ഭുമിയിൽ വീണിറങ്ങി ........
സമുദ്രം സൃഷ്ടിക്കാൻ കൊതിച്ച............
വെറുമൊരു ഹിമ ബിന്ദു..........
 അതിമോഹത്തിന്റെ മകുടോദാഹരണം .
                    ****         ****        ****
മറക്കും തോറും ഓർക്കുകയും ..........
ഓർമിക്കും തോറും മറക്കുകയും ചെയ്യുന്ന.............
മനസിന്റെ വികൃതിയിൽ.............
എന്തൊക്കെയോ സംഭവ പരമ്പരകൾ . 
ഇടറുന്ന കാൽവെപ്പുകളോടെ ..........
നടന്നകലാൻ തുടങ്ങവേ............ 
കണ്ണിൽ  നീർമണികൾ ഉരുണ്ടു കൂടുകയായിരുന്നു . 
 വിടരാൻ പൂക്കളോ...............  വിതുമ്പാൻ ചുണ്ടുകളോ...............
 ഇല്ലാത്ത വെറുമൊരു ഹിമബിന്ദു!!!!!!!!
നഷ്ട സ്വപ്നങ്ങളും പേറി................... 
ഹൃദയ ഭാരവും താങ്ങി.........
ഒരുവേള തിരിഞ്ഞു നോക്കവേ, 
ഒരു കുടന്ന പൂക്കൾ.......  നിറഞ്ഞ മിഴികളുമായി . 
മുന്നോട്ടു വെച്ച കാലുകൾ  പിന്നോട്ട് വലിയുന്നുവോ?
 മനസ്സിൽ ശാരിക പാടാൻ തുടങ്ങുന്നുവോ?
 അതെ................ 
മനസ് എന്തിനോ വേദിയൊരുങ്ങുകയായിരുന്നു.  
ചിന്തകൾ  ചിറകുവെച്ച നർത്തകികളായി..........
 മോഹങ്ങൾ ചിലങ്ക ചാർത്തി ............
 സ്വപ്‌നങ്ങൾ താളമിട്ടു............. . 
എന്റെ ശാരിക പാടി . 
"സ്വപ്നങ്ങളെ നിങ്ങൾ തിരിച്ചു വരിക . 
അങ്ങ് വിഹായസ്സിലേക്ക് പാലായനം ചെയ്ത 
എന്റെ സ്വപ്നങ്ങളെ........... നിങ്ങൾ തിരിച്ചു വരിക"
 സ്നേഹ തന്ത്രികൾ മുറുക്കി...........
 കണ്ണുനീരാൽ അമൃത ബാഷ്പം ചൊരിഞ്ഞ്...........
 എന്നിലെ ശാരിക പാടുകയാണ്. 
ചിന്തകൾ കാലിടറി തളർന്നപ്പോൾ..........
 ശാരിക പാടി  മയങ്ങിയപ്പോൾ...............
 എന്റെ കണ്‍പോളകൾക്കും മയക്കം. 
മയങ്ങുന്ന ചിന്തകൾക്കും, ശാരികക്കുമൊപ്പം...........
 മയങ്ങി വീണപ്പോൾ...............
 ഹൃദയത്തിൽ നിന്നും ആരോ മന്ത്രിച്ചു. 
എല്ലാം നല്ലതിനായിരുന്നു........................ 
നല്ലതിന് മാത്രം....................
 അതേറ്റു പാടുമ്പോൾ.......... മനസ്സിൽ  
ആത്മ ഹർഷം ................... അമൃത വർഷം ................. 
 ആ ഹിമബിന്ദു................................
അതിനു നിമിത്തമായ ബിന്ദുവിലേക്ക് ..............
 ഓർക്കാൻ .......................ഓമനിക്കാൻ ........................
 ഒരുപാട് നല്ല ഓർമകൾ .
 മനസിന്റെ സന്തോഷം വാക്കുകളായി .......
  നന്ദി............... നന്ദി 

                                                                                  ദേവു വയനാട് / 27/ 12/ 2014  


Sunday, 14 December 2014

              അവിചാരിതമായി ഒരു മാതൃഭൂമി ന്യൂസ്‌ വായിക്കാനിടയായി .  റെയിൽവേ സ്റ്റേഷന്റെ അടുത്ത് ചായക്കടകളിലും മറ്റും പാൽകവർ  ചുടു വെള്ളത്തിലിട്ടു തിളപ്പിക്കുന്നതിനെ കുറിച്ച്.  നമ്മുടെ ആശുപത്രിക്കടുത്തുള്ള മിക്ക ചായക്കടകളിലും ഇതാണ് സ്ഥിതി.  രോഗിക്കൊപ്പം നിൽക്കുന്നവർ അവിടെകിട്ടുന്ന പാൽ  തിളപ്പിക്കാൻ  ഇവരെ സമീപിച്ചാൽ തിളയ്ക്കുന്ന വെള്ളത്തിന്റെ പാത്രത്തിന് മുകളിൽ പാൽ കവർ വച്ചാണ് അവർ തിളപ്പിച്ച്‌ കൊടുക്കുന്നത് . ഇതിൽ ഭേദം പച്ച പാൽ  കുടിക്കുന്നതാണ്.  പ്ലാസ്റ്റിക്‌ വെന്തു വരുന്ന ക്യാൻസറും , നാഡി തളർച്ചയും ഉണ്ടാക്കുന്ന വിഷാംശം  കുടിക്കെണ്ടല്ലോ . കൽപ്പറ്റയിലുള്ള പല വലിയ ഹോട്ടലുകളിലും ഇത്തരം അനീതി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.  ചോദിച്ചപ്പോൾ ഗ്യാസിനും മറ്റും തീ വിലയായ ഇന്നത്തെ കാലത്ത് ഇതൊക്കെയേ നടക്കു എന്നാണവർ പറയുന്നത്. ഇത് ന്യായമോ ?  നമ്മുടെ ആരോഗ്യം നശിക്കുന്നത് നോക്കിനില്ക്കാതെ ഇതിനെതിരെ എന്താണൊരു ജനകീയ മുന്നേറ്റം ഉണ്ടാകാത്തത്!!!!!!!!!!!!!!!

കാക്കയും മുത്തശ്ശിയും 


കാക്ക കരയുന്നു ...........രാവിലെ മുത്തശ്ശി
 പ്രാകി പറത്തുന്നവയെ ..............
എന്തിനായ് കാക്കേ കരയുന്നതിങ്ങനെ?
 എങ്ങോ......... എവിടെയോ....... എന്തോ..... നടന്നപോൽ!!!
  ഉമ്മറ കോലായിൽ ചാരു കസേരയിൽ
 ജ്ഞാനിയെ പോലവർ ചാഞ്ഞിരുന്നു.....
വെറ്റില ചെല്ലം തുറന്നു വെച്ചു,  ഞാൻ...
തളിർ വെറ്റിലയിൽ നൂറു തേച്ചു വെചൂ......
വെട്ടിയ പാക്കതിൽ ചേർത്തു വെച്ചു ..........
പിന്നെ മോണയുള്ള വായിലേക്കു വെച്ചു.........
 പടികെട്ടു കേറി വന്ന കുട്ടിമാമൻ
നെറ്റിയിലെ വിയർപ്പാറ്റി നിന്നു......
 എന്തോ പറയുവാൻ ഗദ്ഗദം മുട്ടിയാ-
 നെഞ്ചു തടവിയങ്ങാർത്തു നിന്നൂ.
ആരുമില്ലാത്തൊരു ജാനുവമ്മക്കിന്നു
മുത്തശി മാത്രമേ ബന്ധുവുള്ളൂ........
 നാലുമൈൽ ദൂരമുണ്ടെങ്കിലും ഒറ്റനാൾ
മുത്തശ്ശി ക്ക്നാഴി പാലുമായി........ ..
ഇന്നിത്ര നേരമായിട്ടവരെത്തിയില്ല.
ഇന്നലെയന്തിക്ക് കഞ്ഞി കുടിച്ചവർ
കാലിലെ നീര് തടവി നോക്കി........
 നാളെ കുറഞ്ഞില്ലയെങ്കിലോ വൈദ്യരെ
 കാണണമെന്നു നിരീച്ചുറങ്ങി..........
 കാലത്തെണീറ്റവർ പാലുകറന്നില്ല......
  കാക്കയറീച്ചത് സത്യമായി ................
മുത്തശ്ശി തൻ മുഖത്തന്നു ഞാൻ കണ്ടോരാ -
ദുഖ ഭാവം ഇന്നാർക്കുമില്ല..........!!!
കോടി പുതച്ചവർ ഉമ്മറ കോലോയിൽ
പ്രൌഡിയോടെ കിടക്കുന്ന കാര്യം .........
ഫ്ലാറ്റിൽ കിളിവാതിൽ ചാരെപോലും
 കരഞ്ഞാർത്തൊരു കാക്കയങ്ങെത്തിയില്ല.
 നാലുനാളായി മരിച്ചിട്ടു...... പക്ഷേ......
അച്ഛനു ലീവായതിന്നുമാത്രം.
 കല്യാണ വീടുപോൽ  ആളുകൾ ഉച്ചത്തിൽ
പൊട്ടിച്ചിരിച്ചു രസിച്ചിടുന്നു........
  തെക്കു ഭാഗത്തെ പുരയിടത്തിൽ;
കത്തിച്ച ചാമ്പൽ കെട്ടുപോയി..........
  കിളിമര കൊമ്പിലിരുന്നൊരു കാക്ക
 ഒച്ചയില്ലാതെ കുറുകിടുന്നു..............

അതെന്റെ മുത്തശ്ശി തന്നെയോ.........ആശ്ചര്യ മോടെ,
കോരിത്തരിച്ചു ഞാൻ നിന്നുപോയി...............
ദേവു  വയനാട് 


Friday, 12 December 2014

അവൾ 

 ഇടുങ്ങിയ ഇടനാഴികൾ ....കരിപുരണ്ട ചുമരുകൾ...... അവയ്ക്കിടയിലായിരുന്നു  ബാല്യ കൗമാരങ്ങൾ.........ഏട്ടന്റെ കൈ പിടിച്ച്  പാടവരമ്പിലൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ......... മുക്കുറ്റിയും മുല്ലയും പറിച്ച് ............ കൈതോല വെട്ടി കുടുകെട്ടി .................കല്ലുകൊത്തി കളിച്ചു നടന്നപ്പോൾ.......... വിരസത എന്തെന്നറിഞ്ഞില്ല.
    കുടുംബത്തിൽ നിന്നും ആദ്യായി കോളേജിൽ പഠിക്കാൻ 'ഭാഗ്യംണ്ടായ കുട്ട്യായി' അവൾ.... മുത്തശ്ശി സ്വരുകൂട്ടിത്തന്ന നൂറുറുപ്പിക അച്ഛൻ കാണാതെ ബുക്കിന്റെ പുറം ചട്ടയിൽ ഒളിപ്പിച്ചു വെച്ചു .  
"ഇപ്പോ ദാ....... അതിലും വലിയൊരു ഭാഗ്യം കൈവന്നിരിക്കുന്നു.......... ടൌണിലെ വലിയ ബിസിനസ് കാരനാണ് ...................കുട്ട്യേ മാത്രം മതീത്രേ!! അത്രക്കിഷ്ട്ടായി " ...........
 "കുട്ടീടൊരു ഭാഗ്യം"............... 
കൂട്ടുകാരികൾ  അസ്സൂയ കുത്തി. 
 "ക്ഷേ ............. ന് ക്കിത്തിരൂടി  പഠിക്കണേട്ടാ"............ 
"സാരംല്ല്യ കുട്ട്യേ......... നിരീച്ചാ ഇനീം പഠിക്കാലോ".  
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കൂട്ടിനു വേലക്കാരി മാത്രമുള്ള നിശ്ശബ്ദത മാത്രം കൂട്ടായുള്ള  ആ വലിയ വീടിന്റെ അകത്തളങ്ങളിലൊന്നിൽ.......  ഏ സി യുടെ തണുപ്പിൽ പാതിരാവോളം കണ്ണിമ ചിമ്മാതെയുള്ള കാത്തിരിപ്പിനൊടുവിൽ............................ വേച്ചു വേച്ചെത്തുന്ന നിഴലിന്റെ സ്പർശവും അസഹ്യമായ ഗന്ധവും ആക്രോശങ്ങളും............... ഒന്നും അവൾക്ക് പരിചിതമായിരുന്നില്ല. 
 ഒടുവിൽ.................
 മുന്നിലൊരു നൂല്പാലം.................
 ഒരുഭാഗത്ത്............
 ആടിയാടി എത്തുന്ന അട്ടഹാസ്സത്തിന്റെ ഞെട്ടിയുണരലുകൾ ........ മർദനത്തിന്റെ  ഭീതി പെടുത്തുന്ന നീറ്റലുകൾ 
മറുഭാഗത്ത്...............
 ഇല്ലായ്മയുടെ നടുവിലും സ്നേഹം വിളമ്പി തന്ന വീട്ടുകാർ. 
പക്ഷെ................  ഇത്തവണ കോളേജിലേക്ക് യാത്രയാക്കാൻ മുത്തശ്ശിയുണ്ടായില്ല. അകലെയിരുന്ന് പരിതപിക്കുകയാകും.................. 
പാവം ന്റെ കുട്ടീന്ന്...................

                                                                              ദേവു  വയനാട് 

               

                                              പറയാൻ ബാക്കിവച്ചത് 


                       അഗ്നി സാക്ഷിയായി.................. താലിച്ചരടിന്റെ കരുത്തിൽ......... പിന്നിട്ട വർഷങ്ങളുടെ ദൂരം........... താണ്ടിയത് ഇത്രയും ദൂരമൊ? തിരിഞ്ഞു നോക്കുമ്പോൾ അമ്പരപ്പ് തോന്നുന്നു!!! എവിടെനിന്നാണ് താളപ്പിഴകളുടെ തുടക്കം? മധുവിധു നാളിൽ തന്നെയോ?  അറിയില്ല.......... ഒന്നറിയാം.... എന്നും അഡുജസ്റ്റ്മെന്റ് എന്നോന്നുണ്ടായിരുന്നു. അതുമാത്രമാണ് ജീവിതം കെട്ടുറപ്പാക്കുന്നത് .എന്നാൽ അതിനും അടയ്ക്കാൻ കഴിയാത്ത ചില വിള്ളലുകൾ. അവ എല്ലായിടവുമുണ്ട്‌.......  ചിലരത് സമർത്ഥമായി  അടയ്കുന്നു. വീണ്ടും ചിലത് പൊട്ടിയടർന്നു വലുതാകുന്നു. 
                     അടക്കവും..........ഒതുക്കവും..............സ്നേഹമയി...............അതായിരുന്നു ആദ്യനാളു കളിൽ....... പിന്നീട് ഭാഷയും വാക്കുകളും വികൃതമാകുന്നു. സംശയങ്ങളുടെ തള്ളിക്കയറ്റം............... ശകാര വാക്കുകളുടെ മൂർച നെഞ്ഞുകീറി ചോരയൊഴുകിയാലും മനസ്സിലാകാത്ത അകൽച്ച............. . രണ്ടുപേരിലും ഒരുപോലെയാണത് . 
                       അണുകുടുംബങ്ങളുടെ ന്യുനത......................... തള്ളിയലച്ചൊന്നു മാറിൽ വീഴാനോ  സങ്കട കടലൊന്നിറക്കി വെക്കാനോ  ബന്ധുക്കളില്ലാത്തതിന്റെ വേദന.............. ഒരു ചുമരിന്റെ മറയ്കപ്പുരം എല്ലാം കണ്ട് നൊമ്പരപ്പെടുന്ന ബാല്യ കൗമാരങ്ങളുടെ നെടുവീർപ്പുകൾ............ കുത്തുവാക്കുകൾ പിന്നീട് ദേഹോപദ്രവങ്ങളാകുമ്പോൾ ....................വേദന കടിച്ചമർത്തി ജീവിതം കൈക്കുമ്പിളിൽ കോരിപിടിച്  ഓടി കിതയ്ക്കുമ്പോൾ ........................ഒന്ന് തലച്ചയ്കാൻ ഒരു സാന്ത്വന വാക്കിനായി കൊതിച്ചു പോയെങ്കിൽ.................  എവിടെയാണ് തെറ്റ്..........?  എന്താണ് തെറ്റ്............? ചെയ്യാത്തത് തെറ്റാകുമ്പോൾ ............ ചെയ്തവ ശരിയാകുമോ? ഒരാത്മഹത്യയോ  പുറംലോകം മനസ്സിലാകാതൊരു കൊലയോ നടക്കും മുൻപ്  പിരിയുന്നതല്ലേ നന്ന്...? ശരിയോ  തെറ്റൊ?......... അറിയില്ല............... എങ്കിലും ഒരു സുഹൃത്തിന്റെ പേരിൽ വേർപിരിഞ്ഞ് .......................  ഒരു നല്ല സുഹൃത്താകാൻ ശ്രമിക്കാം.   തമ്മിലറിയാതെ ഒന്നിച്ചു ജീവിക്കുന്നതിലും നന്ന് ..........അറിയാൻ ശ്രമിച്  വേറിട്ട്‌ ജീവിക്കുന്നത് .............

Thursday, 11 December 2014

 തിരിച്ചറിവ് 

അർഹതയില്ലാത്തതായിരുന്നുവോ ആഗ്രഹിച്ചത്? 
ശൂന്യതയായിരുന്നുവോ തേടികൊണ്ടിരുന്നത് ?
ശൂന്യതയകറ്റൻ അന്ധകാരം മാറ്റാൻ.................  
തിരിനാളമെവിടെ?
അനുഭവങ്ങളുടെ കൊടുങ്കാറ്റിൽ..............
 പ്രതീക്ഷയുടെ മണ്‍ചിരാതുകൾ 
അണയാതിരുന്നെങ്കിൽ .........
ആശകൾ നിറച്ചുതന്ന്.......... 
നിരാശ ബാക്കിയാക്കി.............
 കാലചക്രം തിരിയുമ്പോൾ.............
ഈ ഉദാസീനത അസഹ്യമാകുന്നു......
നിന്റെയീ മൗനവല്മീകത്തെക്കുറിച്ച് 
ഞാൻ അജ്ഞാതയാണ് ...........
നഷ്ട സ്വപ്നങ്ങളുടെ മരുഭൂമിയിൽ 
ദാഹിച്ചു വലയുമ്പോൾ.......
അകലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന .............. 
മരീചിക .........
സ്നേഹത്തിന്റെ ഉറവാണെന്ന് 
ധരിച്ചുപോയ ബുദ്ധി ശുന്യത.......... 
 അമുല്യമെന്നു കരുതി
 കയ്യെത്തി പിടിക്കാൻ ശ്രെമിച്ചപ്പോൾ 
നഷ്ടമാകുന്നത് ....
സ്വന്തം ജീവിതം തന്നെയാണെന്ന് മനസ്സിലാക്കി 
മുറിവേറ്റ മനസ്സുമായി .............
കാപട്യത്തിന്റെ മേച്ചിൽ പുറങ്ങളിൽ നിന്ന് 
മടങ്ങുമ്പോൾ....................
 പച്ചയായ ജീവിത യഥാർത്ഥ്യ ങ്ങൾ  
പൊള്ളയായ മാനസ്സിക വിഭ്രാന്തിക്കു നേരെ................
പല്ലിളിച്ചു കാണിക്കുകയായിരുന്നു .
 നിഴലുകളെ പുണരാനായിരുന്നുവോ ..............
എനിക്ക് കരങ്ങൾ തന്നത് ...... ?
മരീചികയിൽ........................
മരുപ്പച്ച കാണാൻ മാത്രമോ..........
എനിക്കു നീയീ..... നിറമിഴികൾ തന്നത് ? 
ചിരി കണ്ണീരിനും......... സുഖം ദുഖത്തിനും..........
 വഴിമാറി കൊടുക്കുമ്പോൾ 
ജീവിതം കടംകഥയാകുന്നു ....
പ്രതീക്ഷകൾ പ്രേഹേളികയാകുന്നു .......
വേർപാടിന്റെ  വേദന......ത്യാഗത്തിന്റെ മധുരം ....
അർത്ഥശുന്യമായ - കാത്തിരിപ്പിന്റെ അനന്തത............... 
മഴക്കാറു കാണാത്ത മരുഭൂമിയിൽ..........
 മോഹങ്ങൾ  കരിഞ്ഞുണങ്ങുന്നത് 
 നിർന്നിമേഷം നോക്കിനിൽക്കുമ്പോൾ................
 എരിഞ്ഞടങ്ങുന്ന ചക്രവാള സീമയിൽ 
വരും പ്രഭാതത്തിന്റെ നാന്ദിയെന്നോർത്ത് 
 എന്റെ വിഷാദം അലിയുന്നുവോ? 
കാറ്റിലും , കോളിലും പെട്ട് .........
ജീവിത നൗക വഴിമുട്ടുമ്പോൾ,
 വിധിയെന്ന കരിമ്പാറയിൽ  തട്ടിയുടയുമ്പോൾ 
കൂടെ തുഴയാൻ  അമരത്തിരിക്കാൻ.....
ഒരു ദേവദൂതനായി ....... എന്നിലെ ജീവാംശം ......... 
തിരിച്ചറിവിന്റെ ഈ വേളയിൽ ...... 
ഇത്രനാളും................! നീ എന്നിൽതന്നെയുണ്ടായിട്ടും.............
തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന കുറ്റബോധത്തോടെ  ........
ആത്മഹർഷത്തോടെ ............. 
ഇരു കരങ്ങളും നീട്ടി സ്വഗതമരുളാം  ..... 
ഇതാ പ്രഭോ ...........ഇനിയെങ്ങ്കിലും സ്വാഗതം 


                                                                                ദേവു വയനാട് 



  

Monday, 8 December 2014

അമ്മയെ ചുംബിക്കാം .................. വയറ്റിൽ ചുമന്ന നന്ദി യോടെ 
അച്ഛനെ ചുംബിക്കാം ..............തന്റെ രക്തം ഊറ്റി പോറ്റിയ കടപ്പാടോടെ.......
മക്കളെ ചുംബിക്കാം ....ജന്മം കൊടുത്ത സംതൃപ്തിയോടെ
സഹോദരീ സഹോദരന്മാരെ ചുംബിക്കാം............... ഒരേ രക്തതിന്റെ സുഗന്ധത്തോടെ
 ഭാര്യയെ ചുംബിക്കാം ..................താലിച്ചരടിന്റെ സ്വാതന്ത്ര്യത്തോടെ 
സ്നേഹവും ചുംബനവും എന്നും അതിന്റെ പരിശുദ്ധിയോടെ  നിലനില്ക്കട്ടെ
 ഒരിക്കലും ഒരു യഥാർഥ  കാമുകൻ  തന്റെ പ്രണയിനിയെ തെരുവിൽ പ്രദർശിപ്പിക്കില്ല . 
അശ്ലീലം കാണുന്നിടത്ത്‌ മറ തീർക്കുന്നവനാണ് യഥാർത്ഥ കാമുകൻ.
ഭർത്താവിനു ചുംബിക്കാൻ ചുണ്ടും കാമുകന് ചുംബിക്കാൻ നെറ്റിയും
എന്ന മാധവികുട്ടിയുടെ വാക്കുകൾ കടമെടുക്കാം ......................... 

Sunday, 7 December 2014


                         ഇന്നലെ  മാനന്തവാടി പടിഞാറത്തറ  കോഴിക്കോട്  ബസ്സിൽ ഞാൻ ഓഫീസിലേക്ക് പോകുകയായിരുന്നു. വയനാടിന്റെ സ്വന്തം വൃശ്ചിക തണുപ്പാസ്വദിച്ചു  ഉദയ സൂര്യന്റെ ഇളം ചൂടേറ്റ് ചെവിയിൽ  സ്വന്തം ഉമ്പായിയുടെ ഗസ്സലാസ്വദിചു  സ്വയം മറന്നുള്ള ഇരിപ്പിൽ കല്പറ്റ എത്തിയതറിഞ്ഞില്ല. അവിടുന്നാണ് കൈയ്യിൽ സാമാന്യം ഭാരമുള്ള രണ്ട് ഹാൻഡ്‌ ബാഗുമായി അവൾ കയറി എന്റെ അടുത്തിരുന്നത് .  ആദ്യം ഞാനവളെ ശ്രദ്ധിച്ചില്ല.  പിന്നീട് അവൾ അസ്വസ്തയാകുന്നത് കണ്ടു നോക്കിയപ്പോൾ മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ അവൾക്കരികിൽ സുന്ദരനും സുമുഖനുമായ ഒരു ചെരുപ്പക്കാരനിരിക്കുന്നു .അവളുടെ കസ്സിനൊ മറ്റോ എന്ന് കരുതിയെങ്ങ്കിലും പിന്നീട് പന്തിയല്ലെന്ന് തോന്നി ചോദിച്ചപ്പോൾ ആളെ അറിയില്ലെന്ന് പറഞ്ഞു.  അവളോട്‌ മുട്ടിയുരുമ്മി  അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുന്നു. അവൾ പ്രാണരക്ഷാർത്ഥം എന്നെ നോക്കി.  

                 ശേഷം ഇങ്ങനെ..............  
                 ഹല്ലോ.................ഇത് ലേഡീസ് സീറ്റാണ് ..............കണ്ണ് കാണില്ലേ മിസ്റ്റർ...........?   
                  ലേഡീസ് സീറ്റിൽ കേരളത്തിൽ ആണുങ്ങൾക്ക് ഇരുന്നുടെ സിസ്റ്റർ.............?                                      സീറ്റൊഴിവുള്ളപ്പോൾ ലേഡീസ് സീറ്റിലിരുന്നു ശല്ല്യം ചെയ്യലാണോ ഹോബി ......?
                 ഞാൻ കയറുമ്പോൾ  മറ്റു സീറ്റൊന്നുമില്ല്ലായിര്ന്നു.................. 
                 ഓഹോ.....അപ്പോൾ ആ കാണുന്നതൊന്നും സീറ്റല്ലേ? 
                 ഞരമ്പ്‌ രോഗികൾക്ക് ഇരിക്കാനുള്ളതല്ല ksrtc ബസ്സിലെ ലേഡീസ് സീറ്റ് ............... എഴുന്നേൽക്കണം മിസ്റ്റർ.................
               ഓ.ക്കേ......... ഓ.ക്കേ............. പ്രശ്നമാക്കേണ്ട ...........
 അവൻ ഒരിളിഭ്യ ചിരിയോടെ മറ്റൊരു സീറ്റിലേക്ക് പോയി. ഞാനവളെ പരിചയപ്പെ ട്ടു.   തൃശുരിൽ കോളേജിലേക്ക് പോവുകയാണ് .ഒറ്റക്കാണ് യാത്ര. ടാറ്റ കൊടുത്ത് മക്കളെ യാത്രയാക്കുന്ന മാതാപിതാക്കൾ ഇന്നത്തെകാലത്ത് രക്ഷക്കായി ഒരു സേഫ്റ്റി പിന്നോ, അതിലുപരി തന്നെ ഉപദ്രവിക്കുന്നവന്റെ കരണത്ത് ഒന്നു പൊട്ടിക്കാനുള്ള തന്റെടമോ കൂടി കൊടുത്തു വിടണം. വെറ്റിനറി സ്റ്റോപ്പിൽ ഞാനിറങ്ങുമ്പോൾ ഒന്നുകൂടി പറഞ്ഞു അവളോട്‌. പന്തിയല്ലെന്ന് കണ്ടാൽ അപ്പോൾ പ്രതികരിക്കണം.......... വഷളാവാൻ വെക്കരുത്................
                         ഇതെന്റെ കണ്മുന്നിൽ നടന്നത്.......................... ഇങ്ങനെ ഓരോ പെണ്‍കുട്ടികൾക്കും  എത്ര അനുഭവങ്ങൾ!!!!!!!!!!!!!!!!!!!!  മലയാളി മങ്കമാരുടെ മനം കാക്കാൻ അവൾക്കു കരുത്തേകുക പ്രിയനാടെ .....................ഇത്തരം ആണ്‍ കുട്ടികളെ പ്രസവിച്ച അമ്മമാർ തലതഴ്ത്തേണ്ടി വരാത്ത ഒരു നാളെക്കായി കേഴുക പ്രിയ നാടേ ..............


ദേവു   വയനാട് 

Tuesday, 2 December 2014



          രാധയെന്നെന്നെയൊന്നു വിളിക്കാൻ ..........
          രാവിലെ വിളിച്ചുണർത്തീടാൻ 
          രാപകലെന്റെകുടെ ഭാവപകർച്ചയോടെ 
          രാജീവ നയനനായ് നടക്കാൻ
           ക്ഷണിച്ചിരുന്നു നിന്നെ വിളിച്ചിരുന്നു
           ഒരുപാടു തവണ ഞാൻ കൊതിച്ചിരുന്നു........   
      ad\o¡n adhnX³ aqSp]SaWnªp
      I]S `mht¯msS AI¶p \n¶q
      AcnIn \n¶Ite¡p amdn \n¶q……
      {]tZmj ]uÀWan¡pw AkvXab kqcy\pw
      {]]© clky§Ä ]IÀ¶p \ÂIn
      ]ncnbphm³ t\c¯v \ndI®pImWmsX
      \nimKÔnt]mse \o Iq¼n\n¶q

……..Imew IS¶pt]msI………….

sXcphp hnf¡n³ a§nb sh«¯nÂ
 sXcphpkv{Xobmsbmcp§pt¼mÄ……
iÀ¡cs¸m«n s]mXnbp¶pdp¼pIÄ
Ahfnse kv\nKvZX \pWbpt¼mÄ……
ASp¸nsemcn¯ncn AcnIgpIn
A¶s¯tNmdh\q«pt¼mÄ………
Ihnfntes¡mgpIp¶ I®p\ocmÂ
IcÄs]m«n IZ\w ]pd¯pNmSn
F´n\p \obs¶³ tcmZ\w tI«q
F´n\p \o Xncnsªs¶ t\m¡o?
F´n\o I®p\oÀ ]mSpIÄ \n¶psS
ssIhncemse XpS¨p\o¡o?
       I®ocphänb I®ne¶mZyambv ]uÀ®an Xn¦fpZn¨q.
       FÃn¨pW§nsbmcØnX³ aÖbnÂ
       {]Wtbm·mZw ]cnekn¨q.
       A´ybm{XsNmÃm³ \obcnIÂ thWsa¶p
       shdptX Rm\¶pw sImXn¨ncp¶q…….
       AXp …….. ]dbmsX \obpw Adnªncp¶q……….

tZhp hb\mSv


   ImgvNbv¡¸pdw
AarXhÀjnWn sNmÃnbnÃm………….
AarX`mjWw \S¯nbnÃm…………
F¦nepsa¶nse Dujc`qanbnÂ……
 tX³ag-bmbv \o s]bvXnd§n.
Ima\X³ ]SnhmXnenÂap«n
 ImXcbmbv Rm³ Icªp
Img-vNIÄ¡¸pdw ImWmadb¯v
ImÀ¯nI Zo]w sXfnªp\n¶q.
AcnInepsണ്ട¶p hrYm \n\¨q…
 AIte¡v ang-n\«ncp¶q……
AIew AI¨¡p hgnamdn \n¶t¸mÄ
AIta I\ÂImäp hoio……….
A\nhmcyaXph¶p tNÀ¶p…
Ima¯n³ Is®m¶Sbv¡q……
{]Wb¯n³ I¬IÄ Xpd¡q……
]t©{µnb§fn AarXw ]pc«nb
B[\yXsb ]pWcphm\mbv
B \nÀhrXnbn ebn¨ptNcm³……
iànbpw {]IrXnbpw H¶n¨ptNcp¶
Icbpw ISepw ssItImÀ¯ncn¡p¶
ImgvNbpÄ¡®n sXfnbm³……..
B\nÀhrXnbn ebn¨nÃmsXbmIphm³
Hcp ]pXp\m¼p hnSct«……….
Cu P\vaw k^eaXmIs«…….
\obXn³ ImcWamIpsa¦nÂ
[\yambv Xocntà \n³PohnXw?


tZhp hb\mSv