യാത്ര
അമ്മേ ഞാന്‍ പോകുന്നു............അമ്മേ ഞാന്‍ പോകുന്നു..........
തെല്ലുറക്കെത്തന്നെ ചൊല്ലിയവന്‍ തന്റെ
പുസ്തക സഞ്ചി പ്രയത്നിച്ചു തോളേറ്റി
മുറ്റത്തിറങ്ങി വീണ്ടുമോതുന്നവന്‍
അമ്മേ ഞാന്‍പോകുന്നു വൈകീട്ടു കാണാം.
ശരിയെന്നോരുത്തരം ചൊല്ലിയേവം
ഉമ്മറപ്പടി വാതില്ക്കലെത്തി ഞാന്‍
കള്ളനോട്ടത്തോടെ പിന്നെയും ചൊല്ലുന്നു
അമ്മേ ഞാന്‍ പോകുന്നു വൈകീട്ടുകാണാം........
ശരിയെന്നോരുത്തരം പിന്നെയും ചൊല്ലി ഞാന്‍
കള്ളഭാവത്തോടെ കൈ നീട്ടി നല്കി .. .
എന്നുമവനൊരു നാണയത്തുട്ടു ഞാന്‍
അദ്ദേഹമറിയാതൊളിച്ചു നല്കും.
കുട്ടിക്ക് ബുക്കില്ല പേനയില്ല ........
പുസ്തകസഞ്ചി ദ്രവിച്ചു തീര്‍ന്നു
ഒന്നും പറഞ്ഞിട്ടു കാര്യമില്ല
മദ്യപിചെത്തുമ്പോള്‍ തല്ലുമാത്രം .
തൊഴിലുറപ്പേറെ സഹായമുണ്ട്
കൂട്ടുകാര്‍ തന്‍ ദയ കൂലി കിട്ടും.
കാണാതൊളിപ്പിച്ചു വച്ചതാണെങ്കിലും
മോനൊരു പുസ്തക സഞ്ചിവേണം
ചോരാത്തൊരു കുട വേണം,
ഓരോന്നിനും ഓരോ ബുക്കുവേണം
നിത്യവും നാണയ തുട്ടുവേണം...
നിത്യ ദുരിതവും മര്‍ദനവും
രോഗിയാമെന്നെ തളര്‍ത്തിയിട്ടു.......
ഇത്തിരി കഞ്ഞി കുടിക്കുവാനും
മോനൊരു നാണയം നല്‍കുവാനും
ആവതില്ലാതെ കിടക്കുന്ന നേരവും
തെല്ലുറക്കെത്തന്‍ പതിവു തെറ്റാ,
ചൊല്ലിക്കൊണ്ടു പടിക്കെട്ടിറങ്ങി.....
പിന്നിലൊളിച്ചു കൊണ്ടമ്മയെത്തുന്നതും
ചെമ്മേ പിടിച്ചുമ്മ നല്‍കുന്നതും
കണ്ണീരുണങ്ങിയ കണ്ണിനാല്‍ കണ്ടവന്‍
ഗദ്ഗദത്തോടെ നടന്നു നീങ്ങി.
പിന്നില്‍ നെടുവീര്‍പ്പുതിര്‍ത്തു തീര്‍ന്നു
പൊട്ടിക്കരച്ചില്‍ നിലച്ചുപോയി
നാളെയൊരു യാത്ര ചൊല്ലുവാന്‍ പോലുമായ്
അമ്മയില്ലെന്നതവനറിയാ,
അമ്മേ ഞാന്‍ പോകുന്നു............അമ്മേ ഞാന്‍ പോകുന്നു............
അമ്മേ ഞാന്‍ പോകുന്നു വൈകീട്ടുകാണാം.........
No comments:
Post a Comment