Friday, 24 April 2015

ഏകാന്തതയുടെ തീരങ്ങളിൽ................
  ഏകാകിയാമെൻ തടവറയിൽ..............
 ഏഴിലം പാലപൂ പൂത്തതാണോ?
  ഏതോ ഗന്ധർവൻ വന്നതാണോ?
 ഒരുനോട്ടമെന്റെ മുഖമളന്നു......
  മറുനോട്ട മറിയാമനമളന്നു........
 മറുപടിക്കൊരു മാത്ര കാത്തിടാതെ
 മധുവൂറുമോർമ പകർന്നു തന്നു. 
കാലിലെ കാൽ വിലങ്ങും ചിലച്ചു .........
കൈത്തള മെല്ലെ ചിരിച്ചു...........
 നേർത്തൊരു തേങ്ങൽ വന്നൊട്ടിയപ്പോൾ........
 കാർമുകിലെന്നെ മറച്ചു.
 കളിച്ചും ചിരിച്ചും കഥ പറഞ്ഞും................
 വിശ്വസിചെല്ലാം പറഞ്ഞും.........
 കാവിലെ ദേവനു നൈവേദ്യമായി 
കാഴ്ച ശീവേലി തൊഴുതു നിന്നു.
പരിഭവം പറയാൻ മറന്നു നിൽകെ............
ഏകാകിയാമെന്റെ സ്വപ്നങ്ങളിൽ നിന്നും..........
 കതിരുകൊത്തി കിളി പറന്നുപോയി...........
 പതിരു ബാക്കിയായി !!!!!!!!

ദേവു വയനാട്  
25 / 04 / 2015 

No comments:

Post a Comment