വേറിട്ട വഴിയിലൂടെയായിരുന്നു............
സഞ്ചരിച്ചിരുന്നത്.
വേറിട്ട കാഴ്ചകളായിരുന്നു................
തെരഞ്ഞിരുന്നത് .
ആൾ കൂട്ടത്തിനിടയിലും..............
എന്നും തനിച്ചായിരുന്നു.
ഇമ്പമുള്ള വാക്കുകൾ........
പീയൂഷ കാഴ്ചകൾ...........
സ്നേഹ സാന്ത്വനം..........
എന്നും അന്യമായവ.
ജീവിതത്തിരക്കൊഴുക്കിൽ........
ഏട്ടന്റെ കൈ പിടിച്ച്.
കപട ലോകാന്ധകാരത്തിൽ...........
അമ്മയുടെ സ്നേഹ ചുംബനം നുകർന്ന്.
മരുപ്പച്ച തേടുന്ന മണലാരണ്യത്തിൽ.........
പ്രിയന്റെ പരിരംഭണം കൊതിച്ച്.
എവിടെയും ഒരു കാഴ്ച തിരയാറുണ്ടായിരുന്നു.........
കടിഞ്ഞാണില്ലാത്ത മനസ്സ്.
നഷ്ട ബാല്യ കൗമാരങ്ങളുടെ..........
വേദനായുക്ത യൗവനത്തിന്റെ................
തിക്താനുഭവങ്ങളുടെ നീരാളി ചുഴിയിൽ.........
ആഴ്ന്നിറങ്ങുമ്പോഴെല്ലാം..............
തിരിഞ്ഞു നോക്കിയതൊക്കെയും...........
ആ സുഖദ നിമിഷങ്ങൾക്കായിരുന്നു.
അകാലത്തിൽ പൊലിഞ്ഞു പോയ...........
ആത്മ ബന്ധ ങ്ങൾ !!!!!!!!!
ആൾകൂട്ട തിരക്കിൽ...........
തിരയുകയാണിപ്പോഴും..........
വെറുതെയെന്നറിയാമായിരുന്നിട്ടും.............

No comments:
Post a Comment