നിശയുടെ ഏതോ യാമങ്ങളിൽ..........
നിദ്ര കൈമോശം വന്ന ഏകാന്തതയിൽ........
ഉറക്കം കനം കൂടിയ കണ്‍പോളകൾ..........
സങ്കല്പങ്ങളിൽ നിന്നും യാഥാർത്യത്തിലേക്കുള്ള അകലം കുറച്ചു.
നഷ്ട കൂമ്പാരത്തിൽ നിന്നും ലാഭത്തിന്റെ ചില നുറുങ്ങുകൾ ....
പെറുക്കിയെടുത്തപ്പോൾ
താളം......... താളപ്പിഴകളും ശ്രുതി....... ശ്രുതി ഭംഗവുമായി.
മധുരത്തിന് ചുറ്റും ഉറുമ്പുകൾ തിങ്ങി കൂടുന്നു
മധുരം കിട്ടിയവരുടെ സാമീപ്യത്തിൽ....
സംതൃപ്തിയടയുന്ന മറ്റനേകം ഉറുമ്പുകൾ.
കത്തിക്കൊണ്ടിരിക്കുന്ന മണ്‍ചിരാതിനു ചുറ്റും
ചിറകു കരിഞ്ഞിരിക്കുന്ന ഈയാം പാറ്റകൾ...
ശൂന്യതയിൽ നിധി കുംഭം തിരയുന്നവർ....
അഗ്നിയിൽ ഹിമകണം തിരയുന്നു
ജീവിതത്തിന്റെ മറ്റൊരു തമാശ...
വ്യർത്ഥമെന്നറിഞ്ഞിട്ടും .........
കാത്തിരിപ്പിന്റെ അർത്ഥ ശൂന്യത പോലെ...
വിളക്കു കാലുകൾ വെളിച്ചത്തെ കാത്തിരിക്കുന്നു
തീരം തിരകളെ കാത്തിരിക്കുന്നു
തെരുവു സ്ത്രീകൾ ഇരുളിനെ കാത്തിരിക്കുന്നു
ജീവിതം മരണത്തെ കാത്തിരിക്കുന്നു.
തിരകൾ ചുംബിച്ചുലക്കുന്ന.........
തീരത്തെ നനഞ്ഞ മണൽപരപ്പിൽ.......
കളിവീട് കെട്ടുന്ന കുട്ടിയുടെ ബുദ്ധി ശൂന്യത !!!!!!!!
ഇന്നലെകൾ വെറും സ്വപ്നങ്ങളാകുന്നു...
നാളെകൾ പ്രതീക്ഷകളാകുന്നു.
ഇന്നലെ വന്നവർ കഥകളാകുന്നു ...
ഇന്ന് പരിചിതർ നാളെ അപരിചിതത്വം നടിക്കുന്നു.
നഷ്ടങ്ങളുടെ നീണ്ട പട്ടികയിൽ
അനുഭവപ്പെടുന്നത് നിസംഗത മാത്രം.
നഷ്ടപെട്ടതൊന്നും സ്വന്തമായിരുന്നില്ലല്ലോ...
അവയൊന്നും ഞാൻ സ്രിഷ്ടിച്ചതായിരുന്നില്ല...
ഇന്നെനിക്കുള്ളതെല്ലാം........
ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെയത് മറ്റാരുടേതോ ആകും!!!!
ഇതാണ് പ്രപഞ്ച രഹസ്യം എന്ന് മനസിലാക്കിയാൽ
മോഹഭംഗങ്ങൾക്ക് സ്ഥാനമെവിടെ?
No comments:
Post a Comment