Sunday, 10 January 2016

എവിടെയോ കേട്ടു മറന്ന പാട്ടിന്റെ ഓർമ്മപ്പെടുത്തൽ പോലെ ആസ്വാദ്യമായിരുന്നു  മഞ്ഞു കണം വീണ ചില്ലിനപ്പുറത്തു കണ്ട കാഴ്ച്ചകളൊക്കെയും. വെയിൽ വീണു ജലകണം മായവെ തെളിഞ്ഞ കാഴ്ചകൾ കനവുകളായി ....മനസിന്റെ മണിച്ചെപ്പിൽ ... അറിഞ്ഞോ അറിയാതെയോ....!!
കാണുമ്പോൾ കണ്ണിൽ കാണുന്നതും...കാണാതിരിക്കെ മനസിനെ നൊമ്പരപ്പെടുത്തുന്നതും... പണ്ടെങ്ങോ പാടി മനസ്സിൽ പതിഞ്ഞു പോയ ആ പാട്ടിന്റെ ഈരടികൾ ഈ രാവിലും ഗൃഹാതുരത നിറക്കവേ ...എവിടെയോ ഒരു പൂമരം പൂത്തതും രാപ്പാടി പാടിയതും ...ഈറൻ നിലാവിൽ കുളിപ്പിച്ചതും തനിക്കു കൂടി എന്ന ചിന്ത വിടർന്നപ്പോൾ മനസൊരു മേഘ കണം പോലെ ....അപ്പൂപ്പൻ താടി പോലെ....ശാന്തമായ് ...സ്വച്ഛന്ദമായങ്ങനെ ..!
ഇതാണാ ശാന്തി തീരമെന്ന തിരിച്ചറിവിൽ കനം തുങ്ങിയ മനം ഒരു പഞ്ഞി തുണ്ടു പോലെ  ആയിരം ചിറകുകളിലേറി അനന്തവിഹായസിൽ അങ്ങനെ....!!!! 



No comments:

Post a Comment