Tuesday, 23 February 2016

രാവേറെയായി രാപ്പാർക്കാനായി
രാക്കിളി പൂമരച്ചില്ല തേടി
നിദ്രതൻ പൂമെത്ത മെല്ലെ മടക്കി
നിശീഥിനി എന്തോ തിരഞ്ഞു
പകലോൻ കൈവിട്ട നൊമ്പരം തീർക്കുവാൻ
താമര ത്തണ്ടിൽ വിടർന്നു ...മെല്ലെ കൺകൾ തുറന്നു
നീറും മനസിന്റെ നൊമ്പരച്ചെപ്പിലെ
നോട്ടമെൻ കണ്ണിൽ തറച്ചു
രാവിന്റെ നൊമ്പരം രാപ്പാടിതൻ സ്വര-
മായെന്റെ ഹൃത്തിൽ പതിച്ചു
എങ്ങോ കുളിർ കാറ്റു വീശുവതും 
എങ്ങും നിശാഗന്ധി പൂക്കുവതും
രാപ്പാടിതൻ സ്വരം കേൾക്കുവതും
രാവിൻ മനം തൊട്ടു പാടുവതും
ഞാൻ മാത്രമിങ്ങനെ പാർത്തു നിന്നു
ഞാനെൻ മനസ്സിൽ പകർത്തി നിന്നു
നിദ്രയെ കൈവിട്ട നീല നിശീഥിനി
അപ്പോഴുമെന്തോ തിരഞ്ഞു നിന്നു
അതു ഞാൻ മാത്രമായറിഞ്ഞു വച്ചു.


No comments:

Post a Comment