Friday, 22 May 2015

ഒരുവേള നാളെയുണർന്നില്ലയെങ്കിൽ
 നിനക്കോർക്കാനോരേടുപേക്ഷിച്ചു പോം ഞാൻ.
 കൈ വിരൽ പോലും തഴുകി തലോടാതെ
മധു സ്വരം കാതിൽ പൊഴിച്ചിടാതെ
പറയാതെ പറഞ്ഞവയും
 കണ്ണിൽ ഞാൻ കണ്ടതും
മതിയുറപ്പിക്കുവാൻ
നിൻ ഹൃദയം നുറുങ്ങുന്നത്
കാണാതിരുന്നാലും
കാണാമറയത്ത്
കാത്തിരിപ്പിന്റെയോരേട്‌
നിനക്ക് ജീവിക്കാനായ്
ഞാനുപേക്ഷിച്ചു പോന്നൊരേട്‌  

No comments:

Post a Comment