Monday, 13 July 2015



ഈ പ്രിന്റെഡ്‌  കോപ്പിക്ക് പറയാൻ ഏറെയുണ്ടാകും.....
STD ,ISD ,LOCAL CALLS 
ഐശ്വര്യ പൂർണമായ ആ നല്ല നാളുകളെ ക്കുറിച്ച് ....
രാത്രിയിൽപോലും STDയും  ,ISDയും വിളിക്കാൻ ക്യു നിന്നവരുടെ കഥ ...
ഫോണുകൾ തിരിച്ചു പിടിച്ചു സംസാരിച്ചവരുടെ കഥ ...
സെകന്റിൽ 1.31 രൂപ വെച്ച് ചാർജ് കൂടിയ കഥ ...
ബൂത്തിന്റെ കാബിനുള്ളിൽ വിടരുകയും പൊഴിയുകയും ചെയ്ത 
പ്രണയ കഥകൾ .
അക്കരെയുള്ള പ്രിയതമന്റെ ഒച്ചക്കു കാതോർത് 
മിസ്സടിച് കാത്തിരിക്കുന്ന 
മണവാട്ടി മാരുടെ കഥ....
പത്തും ഇരുപതും ഇരുപത്തഞ്ചും അൻപതും പൈസകളുടെ 
മണിക്കിലുക്കങ്ങളുടെ കഥ........

ദേവൂനുമുണ്ട് പറയാൻ......... 
പത്തൊൻപതു വർഷം മുൻപ് ആദ്യമായി തുടങ്ങിയ 
സ്വയം തൊഴിലിനെ കുറിച്ച്..... 
ഐശ്വര്യം കൊണ്ടുവന്ന ആ നല്ല നാളിനെ ക്കുറിച്ച് ...
മൊബൈൽ ഫോണിന്റെ വരവോടെ 
പഴംകഥയായി  മാറിയ ബൂത്തിന്റെ 
നിസ്സഹായതയെ കുറിച്ച് ..
ഇൻസ്ടിട്യുട്ടും മറ്റുമായി വികസിച്ച ബിസിനസ്സിൽ 
മാറ്റി നിർത്തേണ്ടിവന്ന ആദ്യ സംരംഭത്തെക്കുറിച്ച്....
വേദനിക്കുന്നോരോർമ്മയായി 
ഈ പ്രിന്റെഡ്‌ കോപ്പികളും ഫോണുകളും 
ഇപ്പോഴും ....മറന്നു കളയാതെ ....
എത്ര ഉയരത്തിലെത്തിയാലും......    

No comments:

Post a Comment