Thursday, 16 July 2015

കനക സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
 കർക്കിടക പുലരി വന്നണഞ്ഞു
 ആത്മീയതയുടെ ആനന്ദനിർവൃതിയിൽ
 ആർപ്പുവിളികളുതിർത്തു നിന്നു.
ഇനിയുണ്ട് രാമനാമത്തിൻ നാളുകൾ 
ലക്ഷ്മിയെ കുടിയിരുത്തും ശുഭ നാളുകൾ.... 
മന്ത്രാക്ഷരങ്ങളുതിർക്കും നാവിൽ
 പഞ്ചാക്ഷരിയുടെ ഈരടികൾ 
ആർത്തിരമ്പും മഴയുടെ അനന്തതയിൽ 
അകലട്ടെ മനസിലെ അന്ധകാരം 
ഒഴുക്കിടട്ടെ മനസിൻ ആസുര ഭാവം 
വിടരട്ടെ ചിങ്ങ പുലരിയായി.... 

No comments:

Post a Comment