എന്തിനെന്നറിയാതൊരു തേങ്ങൽ
എൻ ഇടനെഞ്ചിൽ വന്നൊന്നൊട്ടി നിന്നൂ....
ഇടവിട്ടൊഴുകിയകലും നദിയുടെ
ഇരമ്പലതിലല തല്ലി........
വ്യത്യസ്തനല്ല നീ അവരെപോലെ
വിധിയുടെ കരിമ്പന ചോട്ടിൽ........
തനുവിൽ പടർന്ന ലഹരിയും.....
മനസിന്റെ മാസ്മരികതയും........
അലതല്ലും മോഹവലയം ഭേദിച്ചു
അകത്തേക്കണഞ്ഞില്ല നീയും.
വേദനയിൽ ഒന്നു വേദനിക്കാൻ.....
സുഖത്തിലുമൊന്നായലിഞ്ഞു ചേരാൻ.... .
ഒന്നിനുമല്ലാതെ എന്തിനുമായെന്റെ
കൈ പിടിച്ചൊന്നു നടത്താൻ.
വ്യത്യസ്തമായിരുന്നില്ല നീയും
നിന്റെയീ സൗഹൃദ ഭാവനയും ....
എന്തിനെന്നറിയാതൊരു നൊമ്പരം
എൻ ഇടനെഞ്ചിൽ വന്നുടഞ്ഞു വീണു
ഇന്നതു .........
കനൽ തൊട്ടഗ്നിശുദ്ധി വരുത്തി.
എൻ ഇടനെഞ്ചിൽ വന്നൊന്നൊട്ടി നിന്നൂ....
ഇടവിട്ടൊഴുകിയകലും നദിയുടെ
ഇരമ്പലതിലല തല്ലി........
വ്യത്യസ്തനല്ല നീ അവരെപോലെ
വിധിയുടെ കരിമ്പന ചോട്ടിൽ........
തനുവിൽ പടർന്ന ലഹരിയും.....
മനസിന്റെ മാസ്മരികതയും........
അലതല്ലും മോഹവലയം ഭേദിച്ചു
അകത്തേക്കണഞ്ഞില്ല നീയും.
വേദനയിൽ ഒന്നു വേദനിക്കാൻ.....
സുഖത്തിലുമൊന്നായലിഞ്ഞു ചേരാൻ.... .
ഒന്നിനുമല്ലാതെ എന്തിനുമായെന്റെ
കൈ പിടിച്ചൊന്നു നടത്താൻ.
വ്യത്യസ്തമായിരുന്നില്ല നീയും
നിന്റെയീ സൗഹൃദ ഭാവനയും ....
എന്തിനെന്നറിയാതൊരു നൊമ്പരം
എൻ ഇടനെഞ്ചിൽ വന്നുടഞ്ഞു വീണു
ഇന്നതു .........
കനൽ തൊട്ടഗ്നിശുദ്ധി വരുത്തി.
No comments:
Post a Comment