Saturday, 11 July 2015

വിശപ്പും ദാഹവും സഹിക്കാം....
വിധിയുടെ ക്രൂരത പൊറുക്കാം ..... 
വിരഹ ദുഃഖം വിലയം പ്രാപിച്ച....... 
വിപഞ്ചികയെത്തൊട്ടുണർത്താം .

വിലപിച്ചു വിലപിച്ചു തീർക്കാൻ ......
വിധിയുടെ ക്രൂര വിനോദം ....
വിടരും മുൻപേ പൊഴിയാൻ ........
വിതറിയ വിത്തുകൾ മണ്ണിൽ . 

കണ്ണീരു നൽകി കാതരയായി.....
നെഞ്ചിലെ നൊമ്പര പൂക്കളുമായ് ...
ഏകാന്ത തീരത്തിന്നേകാകിനിയായി....
ജീവിത നൗക തുഴയാം.....
യഥാർത്യമെത്രയോ ദൂരെ ....
അത് യാഥാസ്ഥിതികന്റെ കൂടെ. 

No comments:

Post a Comment