ഓഫീസിലെ ജോലിത്തിരക്കിന്റെ മനം മടുപ്പിക്കലിൽ നിന്നും മോചനം.
സമയം വൈകിയതിന്റെ വെപ്രാളത്തിൽ ബാഗുമെടുത്ത് ഓടി....
കിട്ടിയ ബസ്സിന്റെ ചവിട്ടു പടിയിൽ കയറിക്കൂടി. എങ്കിലും മനസ്സിൽ സന്തോഷം. സ്റ്റോപ്പിൽ ബസ്സിറങ്ങി എന്നും പലഹാരം വാങ്ങാറുള്ള കുമ്മുട്ടി കടയിൽ നിന്നും നാല് നെയ്യപ്പം പൊതിഞ്ഞു വാങ്ങി.
രാവിലെ ഭർത്താവ് ആദ്യമിറങ്ങും...ഓരോന്നും ഒരുക്കി കൊടുത്ത് തനിക്കൊരുങ്ങാൻ നേരം കാണില്ല...മിക്കപ്പോഴും രാവിലെ ഒന്നും കഴിക്കാൻ നേരം കിട്ടില്ല....സ്ത്രീകൾക്ക് വേണ്ടാന്നു വെക്കാൻ കഴിയുന്നതിൽ ഒരു കാര്യം അതാണ്....
മൂത്തമോൻ കണ്ണൻ എഞ്ചിനീയറിംഗ് പഠനത്തിനായി എറണാകുളത്ത് പോയതിൽ പിന്നെ അവനെ പിരിഞ്ഞിരിക്കുന്ന സങ്കടം ഇല്ലാതാക്കുന്നത് ഇളയ മകന്റെ സാമീപ്യമാണ്. സ്കൂൾ അകലത്തല്ലാത്തതിനാൽ താനും ഇറങ്ങി കഴിഞ്ഞേ അവനു പോകേണ്ടതുള്ളൂ..കാച്ചി വെച്ച പാൽ അവൻ സ്വയമെടുത്ത് കുടിക്കും... എടുത്തു വച്ച ഭക്ഷണവും കഴിച്ചു ബ്രൂണോക്കും കൊടുത്ത് പിന്നീട് അവനാണ് വീട് പൂട്ടി ഇറങ്ങുക..അതിനിടയിൽ പലതവണ തന്റെ ശകാരവും കേൾക്കേണ്ടി വരും.
എങ്കിലും പോകുമ്പോൾ പടിവാതിലിൽ ഒരു നിൽപ്പാണ്... അഞ്ചു രൂപയെങ്കിലും വേണം. അതൊരു പതിവാണ്. ഇന്നും കൊടുത്തിട്ടാണ് ഇറങ്ങിയത്.
എന്നും താനെത്തുന്നതിൽ മുൻപേ എത്തും. ചായ പാൽ കൂട്ടി വെച്ചിട്ടുണ്ടാകും. പിന്നെ അച്ഛനും വന്നു കഴിഞ്ഞാൽ വിശേഷങ്ങളും പറഞ്ഞു വിസ്തരിച്ചൊരു ചായ കുടിയാണ്. അതാണ് ആ ദിവസത്തെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ.
പക്ഷെ....ഇന്ന് വീട് അടഞ്ഞു കിടക്കുന്നു...താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്ന് അകത്തു കടന്നു.
ലീവിങ്ങ് റൂമിന്റെ ടീപ്പോയിൽ ഒരെഴുത്ത് ആദ്യം കാണാൻ പാകത്തിന് വെച്ചിരിക്കുന്നു.
"അമ്മേ ..............ഇന്ന് ഞാൻ സംസ്ഥാന കബഡി മത്സരത്തിന് കണ്ണൂരിൽ പോകുന്ന കാര്യം അമ്മ മറന്നു പോയി അല്ലേ ? രാത്രി ബാഗും സാധനങ്ങളുമൊക്കെ ഒതുക്കി വെച്ചിരുന്നല്ലോ.... വണ്ടികൂലിയും മറ്റും രാവിലെ അച്ഛൻ മറക്കാതെ തന്നിരുന്നു...അമ്മയുടെ ജോലിത്തിരക്കിൽ ഇന്നമ്മക്ക് എന്നെ വിളിക്കാൻ പോലും നേരവും കാണില്ല....രാവിലെ എനിക്ക് 5 രൂപ തന്നപ്പോൾ ഞാൻ മനപൂർവ്വം താഴെയിട്ടതാണ്. അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിച്ചു. പതിവില്ലാതെ ഇന്നെനിക്ക് നെറ്റിയിൽ ഉമ്മയും തന്നിരുന്നു. ഒന്നും ഓർമ്മയുണ്ടാവില്ല തിരക്കിൽ. വൈകീട്ട് വരുമ്പോൾ അമ്മ ആദ്യം ചെയ്യുന്നത് എന്നെ വിളിക്കുകയാവും. അതുകൊണ്ട് അമ്മ വരുന്ന ആ സമയം ഞാനെന്റെ മൊബൈലിൽ നോക്കിയിരിക്കും.
ഉച്ചക്ക് ഭക്ഷണവും കഴിച്ച് ബ്രൂണോക്കും കൊടുത്തിട്ടാണ് ഇറങ്ങിയത്. ചായ വെച്ച് ഫ്ലാസ്കിൽ ഒഴിച്ചു വെച്ചിട്ടുണ്ട് ...അച്ഛനും വന്നിട്ട് ഇരുന്നു കുടിക്കണം. എന്റെ വിഹിതം ബ്രൂണോക്കുള്ളതാണ്.
സങ്കടപ്പെടേണ്ട.... എനിക്ക് മനസിലാകും ... രണ്ടുനാൾ കഴിഞ്ഞു ഞാൻ വിജയിച്ചു വരാൻ പ്രാർഥിക്കണം . അമ്മ കയറി വരുമ്പോൾ എന്നും തരാറുള്ള ഉമ്മ ...ചക്കരയുമ്മ... അമ്മേടെ കിച്ചു..."
ഇടനെഞ്ചിൽ ഉരുണ്ടു കൂടിയ സങ്കടക്കടൽ കവിളിലൂടെ പെയ്തിറങ്ങി തളർന്നപ്പോഴേക്കും മോനെ വിളിച്ചില്ലല്ലോ എന്ന ബോധമുണ്ടായത്.. മോനേ ....കിച്ചൂ...സങ്കടക്കടൽ ആർത്തിരമ്പുകയായിരുന്നു.

No comments:
Post a Comment