ചിലരോട് നമ്മൾ എത്ര ആത്മാർത്ഥത കാണിച്ചിട്ടും ഒരു കാര്യവുമില്ല. നമ്മെ വേദനിപ്പിക്കൽ അവർക്കൊരു രസമാണ്. ബന്ധുക്കളാകട്ടെ, സഹപ്രവർത്തകരാകട്ടെ, സ്നേഹിതരാകട്ടെ. വിശ്വസിച്ചു കൂടെ നടന്നിട്ട്...ജീവനും ജീവിതവും അവരുടെ സന്തോഷത്തിനായി ഉഴിഞ്ഞു വച്ചാലും വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും ചതിച്ചു കളയും നമ്മെയവർ. അവരുടെ തെറ്റുകൾ പലപ്പോഴും സ്നേഹത്തിന്റെ പേരിൽ നമ്മൾ സ്വയം ഏറ്റെടുക്കാൻ തയ്യാറായേക്കും. പക്ഷേ ....അവ അവരുടേ താണെന്നറിഞ്ഞിട്ടും അതൊക്കെ മറ്റുള്ളവരുടെ മുന്നിൽ നമ്മളിൽ അടിച്ചേൽപ്പിക്കാൻ യാതൊരു മടിയും ഉണ്ടാവില്ലിവർക്ക്. ഒരിക്കലും ഇവരെ വിശ്വസിക്കരുതെന്ന് കരുതും. സ്നേഹിക്കരുതെന്നും. എന്നാലും എപ്പോഴും നമ്മൾ തോറ്റു പോകും. നമുക്ക് നമ്മളാകാനല്ലേ കഴിയു. അവരോട് പൊറുക്കാനും എല്ലാം മറക്കാനും..... കാര്യങ്ങൾ ആവർത്തിക്കുമെന്നറിഞ്ഞിട്ടും അറിയാതെ സ്നേഹിച്ചു പോകും. വീണ്ടും വിശ്വസിച്ചു പോകും. കാരണം നമ്മുടെ സ്നേഹം ആത്മാർത്ഥമായതു തന്നെ. അവിടെ എപ്പോഴും വിട്ടുവീഴ്ച്ച മുന്നിൽ നിൽക്കും.
No comments:
Post a Comment