Friday, 12 December 2014

അവൾ 

 ഇടുങ്ങിയ ഇടനാഴികൾ ....കരിപുരണ്ട ചുമരുകൾ...... അവയ്ക്കിടയിലായിരുന്നു  ബാല്യ കൗമാരങ്ങൾ.........ഏട്ടന്റെ കൈ പിടിച്ച്  പാടവരമ്പിലൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ......... മുക്കുറ്റിയും മുല്ലയും പറിച്ച് ............ കൈതോല വെട്ടി കുടുകെട്ടി .................കല്ലുകൊത്തി കളിച്ചു നടന്നപ്പോൾ.......... വിരസത എന്തെന്നറിഞ്ഞില്ല.
    കുടുംബത്തിൽ നിന്നും ആദ്യായി കോളേജിൽ പഠിക്കാൻ 'ഭാഗ്യംണ്ടായ കുട്ട്യായി' അവൾ.... മുത്തശ്ശി സ്വരുകൂട്ടിത്തന്ന നൂറുറുപ്പിക അച്ഛൻ കാണാതെ ബുക്കിന്റെ പുറം ചട്ടയിൽ ഒളിപ്പിച്ചു വെച്ചു .  
"ഇപ്പോ ദാ....... അതിലും വലിയൊരു ഭാഗ്യം കൈവന്നിരിക്കുന്നു.......... ടൌണിലെ വലിയ ബിസിനസ് കാരനാണ് ...................കുട്ട്യേ മാത്രം മതീത്രേ!! അത്രക്കിഷ്ട്ടായി " ...........
 "കുട്ടീടൊരു ഭാഗ്യം"............... 
കൂട്ടുകാരികൾ  അസ്സൂയ കുത്തി. 
 "ക്ഷേ ............. ന് ക്കിത്തിരൂടി  പഠിക്കണേട്ടാ"............ 
"സാരംല്ല്യ കുട്ട്യേ......... നിരീച്ചാ ഇനീം പഠിക്കാലോ".  
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കൂട്ടിനു വേലക്കാരി മാത്രമുള്ള നിശ്ശബ്ദത മാത്രം കൂട്ടായുള്ള  ആ വലിയ വീടിന്റെ അകത്തളങ്ങളിലൊന്നിൽ.......  ഏ സി യുടെ തണുപ്പിൽ പാതിരാവോളം കണ്ണിമ ചിമ്മാതെയുള്ള കാത്തിരിപ്പിനൊടുവിൽ............................ വേച്ചു വേച്ചെത്തുന്ന നിഴലിന്റെ സ്പർശവും അസഹ്യമായ ഗന്ധവും ആക്രോശങ്ങളും............... ഒന്നും അവൾക്ക് പരിചിതമായിരുന്നില്ല. 
 ഒടുവിൽ.................
 മുന്നിലൊരു നൂല്പാലം.................
 ഒരുഭാഗത്ത്............
 ആടിയാടി എത്തുന്ന അട്ടഹാസ്സത്തിന്റെ ഞെട്ടിയുണരലുകൾ ........ മർദനത്തിന്റെ  ഭീതി പെടുത്തുന്ന നീറ്റലുകൾ 
മറുഭാഗത്ത്...............
 ഇല്ലായ്മയുടെ നടുവിലും സ്നേഹം വിളമ്പി തന്ന വീട്ടുകാർ. 
പക്ഷെ................  ഇത്തവണ കോളേജിലേക്ക് യാത്രയാക്കാൻ മുത്തശ്ശിയുണ്ടായില്ല. അകലെയിരുന്ന് പരിതപിക്കുകയാകും.................. 
പാവം ന്റെ കുട്ടീന്ന്...................

                                                                              ദേവു  വയനാട് 

No comments:

Post a Comment