Sunday, 14 December 2014

കാക്കയും മുത്തശ്ശിയും 


കാക്ക കരയുന്നു ...........രാവിലെ മുത്തശ്ശി
 പ്രാകി പറത്തുന്നവയെ ..............
എന്തിനായ് കാക്കേ കരയുന്നതിങ്ങനെ?
 എങ്ങോ......... എവിടെയോ....... എന്തോ..... നടന്നപോൽ!!!
  ഉമ്മറ കോലായിൽ ചാരു കസേരയിൽ
 ജ്ഞാനിയെ പോലവർ ചാഞ്ഞിരുന്നു.....
വെറ്റില ചെല്ലം തുറന്നു വെച്ചു,  ഞാൻ...
തളിർ വെറ്റിലയിൽ നൂറു തേച്ചു വെചൂ......
വെട്ടിയ പാക്കതിൽ ചേർത്തു വെച്ചു ..........
പിന്നെ മോണയുള്ള വായിലേക്കു വെച്ചു.........
 പടികെട്ടു കേറി വന്ന കുട്ടിമാമൻ
നെറ്റിയിലെ വിയർപ്പാറ്റി നിന്നു......
 എന്തോ പറയുവാൻ ഗദ്ഗദം മുട്ടിയാ-
 നെഞ്ചു തടവിയങ്ങാർത്തു നിന്നൂ.
ആരുമില്ലാത്തൊരു ജാനുവമ്മക്കിന്നു
മുത്തശി മാത്രമേ ബന്ധുവുള്ളൂ........
 നാലുമൈൽ ദൂരമുണ്ടെങ്കിലും ഒറ്റനാൾ
മുത്തശ്ശി ക്ക്നാഴി പാലുമായി........ ..
ഇന്നിത്ര നേരമായിട്ടവരെത്തിയില്ല.
ഇന്നലെയന്തിക്ക് കഞ്ഞി കുടിച്ചവർ
കാലിലെ നീര് തടവി നോക്കി........
 നാളെ കുറഞ്ഞില്ലയെങ്കിലോ വൈദ്യരെ
 കാണണമെന്നു നിരീച്ചുറങ്ങി..........
 കാലത്തെണീറ്റവർ പാലുകറന്നില്ല......
  കാക്കയറീച്ചത് സത്യമായി ................
മുത്തശ്ശി തൻ മുഖത്തന്നു ഞാൻ കണ്ടോരാ -
ദുഖ ഭാവം ഇന്നാർക്കുമില്ല..........!!!
കോടി പുതച്ചവർ ഉമ്മറ കോലോയിൽ
പ്രൌഡിയോടെ കിടക്കുന്ന കാര്യം .........
ഫ്ലാറ്റിൽ കിളിവാതിൽ ചാരെപോലും
 കരഞ്ഞാർത്തൊരു കാക്കയങ്ങെത്തിയില്ല.
 നാലുനാളായി മരിച്ചിട്ടു...... പക്ഷേ......
അച്ഛനു ലീവായതിന്നുമാത്രം.
 കല്യാണ വീടുപോൽ  ആളുകൾ ഉച്ചത്തിൽ
പൊട്ടിച്ചിരിച്ചു രസിച്ചിടുന്നു........
  തെക്കു ഭാഗത്തെ പുരയിടത്തിൽ;
കത്തിച്ച ചാമ്പൽ കെട്ടുപോയി..........
  കിളിമര കൊമ്പിലിരുന്നൊരു കാക്ക
 ഒച്ചയില്ലാതെ കുറുകിടുന്നു..............

അതെന്റെ മുത്തശ്ശി തന്നെയോ.........ആശ്ചര്യ മോടെ,
കോരിത്തരിച്ചു ഞാൻ നിന്നുപോയി...............
ദേവു  വയനാട് 


No comments:

Post a Comment