പറയാൻ ബാക്കിവച്ചത്
അഗ്നി സാക്ഷിയായി.................. താലിച്ചരടിന്റെ കരുത്തിൽ......... പിന്നിട്ട വർഷങ്ങളുടെ ദൂരം........... താണ്ടിയത് ഇത്രയും ദൂരമൊ? തിരിഞ്ഞു നോക്കുമ്പോൾ അമ്പരപ്പ് തോന്നുന്നു!!! എവിടെനിന്നാണ് താളപ്പിഴകളുടെ തുടക്കം? മധുവിധു നാളിൽ തന്നെയോ? അറിയില്ല.......... ഒന്നറിയാം.... എന്നും അഡുജസ്റ്റ്മെന്റ് എന്നോന്നുണ്ടായിരുന്നു. അതുമാത്രമാണ് ജീവിതം കെട്ടുറപ്പാക്കുന്നത് .എന്നാൽ അതിനും അടയ്ക്കാൻ കഴിയാത്ത ചില വിള്ളലുകൾ. അവ എല്ലായിടവുമുണ്ട്....... ചിലരത് സമർത്ഥമായി അടയ്കുന്നു. വീണ്ടും ചിലത് പൊട്ടിയടർന്നു വലുതാകുന്നു.
അടക്കവും..........ഒതുക്കവും..............സ്നേഹമയി...............അതായിരുന്നു ആദ്യനാളു കളിൽ....... പിന്നീട് ഭാഷയും വാക്കുകളും വികൃതമാകുന്നു. സംശയങ്ങളുടെ തള്ളിക്കയറ്റം............... ശകാര വാക്കുകളുടെ മൂർച നെഞ്ഞുകീറി ചോരയൊഴുകിയാലും മനസ്സിലാകാത്ത അകൽച്ച............. . രണ്ടുപേരിലും ഒരുപോലെയാണത് .
അണുകുടുംബങ്ങളുടെ ന്യുനത......................... തള്ളിയലച്ചൊന്നു മാറിൽ വീഴാനോ സങ്കട കടലൊന്നിറക്കി വെക്കാനോ ബന്ധുക്കളില്ലാത്തതിന്റെ വേദന.............. ഒരു ചുമരിന്റെ മറയ്കപ്പുരം എല്ലാം കണ്ട് നൊമ്പരപ്പെടുന്ന ബാല്യ കൗമാരങ്ങളുടെ നെടുവീർപ്പുകൾ............ കുത്തുവാക്കുകൾ പിന്നീട് ദേഹോപദ്രവങ്ങളാകുമ്പോൾ ....................വേദന കടിച്ചമർത്തി ജീവിതം കൈക്കുമ്പിളിൽ കോരിപിടിച് ഓടി കിതയ്ക്കുമ്പോൾ ........................ഒന്ന് തലച്ചയ്കാൻ ഒരു സാന്ത്വന വാക്കിനായി കൊതിച്ചു പോയെങ്കിൽ................. എവിടെയാണ് തെറ്റ്..........? എന്താണ് തെറ്റ്............? ചെയ്യാത്തത് തെറ്റാകുമ്പോൾ ............ ചെയ്തവ ശരിയാകുമോ? ഒരാത്മഹത്യയോ പുറംലോകം മനസ്സിലാകാതൊരു കൊലയോ നടക്കും മുൻപ് പിരിയുന്നതല്ലേ നന്ന്...? ശരിയോ തെറ്റൊ?......... അറിയില്ല............... എങ്കിലും ഒരു സുഹൃത്തിന്റെ പേരിൽ വേർപിരിഞ്ഞ് ....................... ഒരു നല്ല സുഹൃത്താകാൻ ശ്രമിക്കാം. തമ്മിലറിയാതെ ഒന്നിച്ചു ജീവിക്കുന്നതിലും നന്ന് ..........അറിയാൻ ശ്രമിച് വേറിട്ട് ജീവിക്കുന്നത് .............
No comments:
Post a Comment