തിരിച്ചറിവ്
അർഹതയില്ലാത്തതായിരുന്നുവോ ആഗ്രഹിച്ചത്?ശൂന്യതയായിരുന്നുവോ തേടികൊണ്ടിരുന്നത് ?
ശൂന്യതയകറ്റൻ അന്ധകാരം മാറ്റാൻ.................
തിരിനാളമെവിടെ?
അനുഭവങ്ങളുടെ കൊടുങ്കാറ്റിൽ..............
പ്രതീക്ഷയുടെ മണ്‍ചിരാതുകൾ
അണയാതിരുന്നെങ്കിൽ .........
ആശകൾ നിറച്ചുതന്ന്..........
നിരാശ ബാക്കിയാക്കി.............
കാലചക്രം തിരിയുമ്പോൾ.............
ഈ ഉദാസീനത അസഹ്യമാകുന്നു......
നിന്റെയീ മൗനവല്മീകത്തെക്കുറിച്ച്
ഞാൻ അജ്ഞാതയാണ് ...........
നഷ്ട സ്വപ്നങ്ങളുടെ മരുഭൂമിയിൽ
ദാഹിച്ചു വലയുമ്പോൾ.......
അകലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ..............
മരീചിക .........
സ്നേഹത്തിന്റെ ഉറവാണെന്ന്
ധരിച്ചുപോയ ബുദ്ധി ശുന്യത..........
അമുല്യമെന്നു കരുതി
കയ്യെത്തി പിടിക്കാൻ ശ്രെമിച്ചപ്പോൾ
നഷ്ടമാകുന്നത് ....
സ്വന്തം ജീവിതം തന്നെയാണെന്ന് മനസ്സിലാക്കി
മുറിവേറ്റ മനസ്സുമായി .............
കാപട്യത്തിന്റെ മേച്ചിൽ പുറങ്ങളിൽ നിന്ന്
മടങ്ങുമ്പോൾ....................
പച്ചയായ ജീവിത യഥാർത്ഥ്യ ങ്ങൾ
പൊള്ളയായ മാനസ്സിക വിഭ്രാന്തിക്കു നേരെ................
പല്ലിളിച്ചു കാണിക്കുകയായിരുന്നു .
നിഴലുകളെ പുണരാനായിരുന്നുവോ ..............
എനിക്ക് കരങ്ങൾ തന്നത് ...... ?
മരീചികയിൽ........................
മരുപ്പച്ച കാണാൻ മാത്രമോ..........
എനിക്കു നീയീ..... നിറമിഴികൾ തന്നത് ?
ചിരി കണ്ണീരിനും......... സുഖം ദുഖത്തിനും..........
വഴിമാറി കൊടുക്കുമ്പോൾ
ജീവിതം കടംകഥയാകുന്നു ....
പ്രതീക്ഷകൾ പ്രേഹേളികയാകുന്നു .......
വേർപാടിന്റെ വേദന......ത്യാഗത്തിന്റെ മധുരം ....
അർത്ഥശുന്യമായ - കാത്തിരിപ്പിന്റെ അനന്തത...............
മഴക്കാറു കാണാത്ത മരുഭൂമിയിൽ..........
മോഹങ്ങൾ കരിഞ്ഞുണങ്ങുന്നത്
നിർന്നിമേഷം നോക്കിനിൽക്കുമ്പോൾ................
എരിഞ്ഞടങ്ങുന്ന ചക്രവാള സീമയിൽ
വരും പ്രഭാതത്തിന്റെ നാന്ദിയെന്നോർത്ത്
എന്റെ വിഷാദം അലിയുന്നുവോ?
കാറ്റിലും , കോളിലും പെട്ട് .........
ജീവിത നൗക വഴിമുട്ടുമ്പോൾ,
വിധിയെന്ന കരിമ്പാറയിൽ തട്ടിയുടയുമ്പോൾ
കൂടെ തുഴയാൻ അമരത്തിരിക്കാൻ.....
ഒരു ദേവദൂതനായി ....... എന്നിലെ ജീവാംശം .........
തിരിച്ചറിവിന്റെ ഈ വേളയിൽ ......
ഇത്രനാളും................! നീ എന്നിൽതന്നെയുണ്ടായിട്ടും.............
തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന കുറ്റബോധത്തോടെ ........
ആത്മഹർഷത്തോടെ .............
ഇരു കരങ്ങളും നീട്ടി സ്വഗതമരുളാം .....
ഇതാ പ്രഭോ ...........ഇനിയെങ്ങ്കിലും സ്വാഗതം
No comments:
Post a Comment