Saturday, 27 December 2014

വാനിന്റെ അപാരതയിൽ................. 
വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടാറുള്ള 
ആ വർണ്ണരാജി.........................
അശാന്തിയിൽ.................... അപശ്രുതിയിൽ.............
 അനുപമ സംഗീതമായി 
ഹൃദയത്തിലേക്ക് തുളച്ചു കയറവേ.........
 എവിടെയോ................ ചില താളപിഴകൾ...............
അറിയാതെയാണെങ്കിൽ പോലും
 എല്ലാവരും ഉത്തരവാദപ്പെട്ടവർ .
                   ****         ****        ****
ആഴിയുടെ അഗാധതയിൽ.................
 മുളച്ചു പൊങ്ങുന്ന നീർകുമിളകൾ.......... 
ഇവിടെ............ ഇവിടെയെന്നാർത്ത് 
വട്ടമിട്ടു പറക്കുന്ന
 സമാധാനത്തിന്റെ  ..........ആ വെണ്‍പ്രാവുകൾ.
 അവയും പറന്നകലാൻ  വെമ്പൽ കൊള്ളവേ............
 ജലകുമിളകൾ........... അഗാധതയിലേക്ക് മടങ്ങവേ.........
എവിടെയോ .........
പുതിയൊരു മന്ത്രണം ......
ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും
 പ്രതിധ്വനിച്ചുയരുന്ന ശാന്തിയുടെ......... 
ആത്മ നിമന്ത്രണം .
പാഴ്ഭുമിയിൽ വീണിറങ്ങി ........
സമുദ്രം സൃഷ്ടിക്കാൻ കൊതിച്ച............
വെറുമൊരു ഹിമ ബിന്ദു..........
 അതിമോഹത്തിന്റെ മകുടോദാഹരണം .
                    ****         ****        ****
മറക്കും തോറും ഓർക്കുകയും ..........
ഓർമിക്കും തോറും മറക്കുകയും ചെയ്യുന്ന.............
മനസിന്റെ വികൃതിയിൽ.............
എന്തൊക്കെയോ സംഭവ പരമ്പരകൾ . 
ഇടറുന്ന കാൽവെപ്പുകളോടെ ..........
നടന്നകലാൻ തുടങ്ങവേ............ 
കണ്ണിൽ  നീർമണികൾ ഉരുണ്ടു കൂടുകയായിരുന്നു . 
 വിടരാൻ പൂക്കളോ...............  വിതുമ്പാൻ ചുണ്ടുകളോ...............
 ഇല്ലാത്ത വെറുമൊരു ഹിമബിന്ദു!!!!!!!!
നഷ്ട സ്വപ്നങ്ങളും പേറി................... 
ഹൃദയ ഭാരവും താങ്ങി.........
ഒരുവേള തിരിഞ്ഞു നോക്കവേ, 
ഒരു കുടന്ന പൂക്കൾ.......  നിറഞ്ഞ മിഴികളുമായി . 
മുന്നോട്ടു വെച്ച കാലുകൾ  പിന്നോട്ട് വലിയുന്നുവോ?
 മനസ്സിൽ ശാരിക പാടാൻ തുടങ്ങുന്നുവോ?
 അതെ................ 
മനസ് എന്തിനോ വേദിയൊരുങ്ങുകയായിരുന്നു.  
ചിന്തകൾ  ചിറകുവെച്ച നർത്തകികളായി..........
 മോഹങ്ങൾ ചിലങ്ക ചാർത്തി ............
 സ്വപ്‌നങ്ങൾ താളമിട്ടു............. . 
എന്റെ ശാരിക പാടി . 
"സ്വപ്നങ്ങളെ നിങ്ങൾ തിരിച്ചു വരിക . 
അങ്ങ് വിഹായസ്സിലേക്ക് പാലായനം ചെയ്ത 
എന്റെ സ്വപ്നങ്ങളെ........... നിങ്ങൾ തിരിച്ചു വരിക"
 സ്നേഹ തന്ത്രികൾ മുറുക്കി...........
 കണ്ണുനീരാൽ അമൃത ബാഷ്പം ചൊരിഞ്ഞ്...........
 എന്നിലെ ശാരിക പാടുകയാണ്. 
ചിന്തകൾ കാലിടറി തളർന്നപ്പോൾ..........
 ശാരിക പാടി  മയങ്ങിയപ്പോൾ...............
 എന്റെ കണ്‍പോളകൾക്കും മയക്കം. 
മയങ്ങുന്ന ചിന്തകൾക്കും, ശാരികക്കുമൊപ്പം...........
 മയങ്ങി വീണപ്പോൾ...............
 ഹൃദയത്തിൽ നിന്നും ആരോ മന്ത്രിച്ചു. 
എല്ലാം നല്ലതിനായിരുന്നു........................ 
നല്ലതിന് മാത്രം....................
 അതേറ്റു പാടുമ്പോൾ.......... മനസ്സിൽ  
ആത്മ ഹർഷം ................... അമൃത വർഷം ................. 
 ആ ഹിമബിന്ദു................................
അതിനു നിമിത്തമായ ബിന്ദുവിലേക്ക് ..............
 ഓർക്കാൻ .......................ഓമനിക്കാൻ ........................
 ഒരുപാട് നല്ല ഓർമകൾ .
 മനസിന്റെ സന്തോഷം വാക്കുകളായി .......
  നന്ദി............... നന്ദി 

                                                                                  ദേവു വയനാട് / 27/ 12/ 2014  


No comments:

Post a Comment