Sunday, 14 December 2014

              അവിചാരിതമായി ഒരു മാതൃഭൂമി ന്യൂസ്‌ വായിക്കാനിടയായി .  റെയിൽവേ സ്റ്റേഷന്റെ അടുത്ത് ചായക്കടകളിലും മറ്റും പാൽകവർ  ചുടു വെള്ളത്തിലിട്ടു തിളപ്പിക്കുന്നതിനെ കുറിച്ച്.  നമ്മുടെ ആശുപത്രിക്കടുത്തുള്ള മിക്ക ചായക്കടകളിലും ഇതാണ് സ്ഥിതി.  രോഗിക്കൊപ്പം നിൽക്കുന്നവർ അവിടെകിട്ടുന്ന പാൽ  തിളപ്പിക്കാൻ  ഇവരെ സമീപിച്ചാൽ തിളയ്ക്കുന്ന വെള്ളത്തിന്റെ പാത്രത്തിന് മുകളിൽ പാൽ കവർ വച്ചാണ് അവർ തിളപ്പിച്ച്‌ കൊടുക്കുന്നത് . ഇതിൽ ഭേദം പച്ച പാൽ  കുടിക്കുന്നതാണ്.  പ്ലാസ്റ്റിക്‌ വെന്തു വരുന്ന ക്യാൻസറും , നാഡി തളർച്ചയും ഉണ്ടാക്കുന്ന വിഷാംശം  കുടിക്കെണ്ടല്ലോ . കൽപ്പറ്റയിലുള്ള പല വലിയ ഹോട്ടലുകളിലും ഇത്തരം അനീതി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.  ചോദിച്ചപ്പോൾ ഗ്യാസിനും മറ്റും തീ വിലയായ ഇന്നത്തെ കാലത്ത് ഇതൊക്കെയേ നടക്കു എന്നാണവർ പറയുന്നത്. ഇത് ന്യായമോ ?  നമ്മുടെ ആരോഗ്യം നശിക്കുന്നത് നോക്കിനില്ക്കാതെ ഇതിനെതിരെ എന്താണൊരു ജനകീയ മുന്നേറ്റം ഉണ്ടാകാത്തത്!!!!!!!!!!!!!!!

No comments:

Post a Comment