Saturday, 27 December 2014

കല്ലിനെ പ്രണയിച്ചവൾ  

                കൂട്ടത്തിൽ ഏറ്റവും സുന്ദരി അവളായിരുന്നു. 
               മന്ദമാരുതന്റെ തലോടലിൽ ...............  
             പ്രഭാത കിരണങ്ങളുടെ ശോണിമയിൽ...........  
             കൂട്ടുകാരികൾക്കൊപ്പം അവൾ ആനന്ദ നടനമാടിയില്ല...........  
              അവൾ പ്രണയിച്ചത് തന്റെ തായ് വേരു താങ്ങി തളർന്നുറങ്ങുന്ന കല്ലിനെയായിരുന്നു.  

കാറ്റിലെ സുഗന്ധമോ കരിവണ്ടുകൾ കൊണ്ട് വന്ന പരാഗരേണുക്കളുടെ ഉന്മാദ ഗന്ധമോ അവൾ  ശ്രദ്ധിച്ചില്ല  
തന്നിലെ സുഗന്ധവും സ്നിഗ്ദതയും അവൾ ഓരോ ദിനവും കണ്ണുനീരായി അവനിലേക്കുമാത്രമർപ്പിച്ചു .
 അവളിലെ കാമനയറിയായ്കയല്ല. അവളുടെ തപസ്സ് തന്റെ കഠിന ഹൃദയം ആർദ്രമാക്കുന്നതുമറിയായ്കയല്ല.............. .
എന്നിട്ടും ഒരാർദ്ര നോട്ടമോ, ഒരു സ്നേഹവാക്കോ പൊഴിക്കാതെ അവൻ തളർച്ച ഭാവിച്ചു കിടന്നു. 
ഒരുദിനം അവളുടെ കണ്ണീരു വീഴായ്ക ........... ഇതളുകളുടെ സ്നിഗ്ദതയറിയായ്ക.................. അവൻ പ്രേമപാരവശ്യത്തോടെ കണ്ണു തുറന്നവളെയുറ്റു നോക്കി.     
 പക്ഷേ ........... അതേറ്റുവാങ്ങാൻ ഭാഗ്യമില്ലാതെ ഒരു വിത്തായ് പോലുമവശേഷിക്കാതെ ഞെട്ടു മാത്രമായി  അവളാ കാല്പാദത്തിലേക്ക് അടർന്നു വീണു.   

No comments:

Post a Comment