Wednesday, 3 June 2015

ഓങ്കോളൊജി വാർഡിലെ...........
 റേഡീയേഷൻ റൂമിന് മുന്നിൽ.........
 ഊഴവും കാത്തിരിക്കുന്ന.. ..അമ്മക്കരികിൽ..........
വേറൊരു ലോകമായിരുന്നു അത് .
മരണത്തിന്റെ തണുപ്പ്................ 
ചുറ്റിലും വിലയം പ്രാപിച്ചിരുന്നു. 
രക്ഷപ്പെടാനെന്ന വണ്ണം............
യന്ത്ര ചൂടിലേക്ക് 
ഓടിയൊളിക്കാൻ ശ്രെമിച്ചപോൾ..............
 അമർത്തിപ്പിടിച്ച കൈ വിരലുകൾക്ക് മീതെ..........
 ഒന്നുകൂടെയമർത്തി.......
 വിട്ടുകൊടിക്കില്ലെന്ന്................
 ഒരായിരമാവർത്തിച്ചു.
വെളുത്ത നഖം കറുത്തതും........
 കറുത്ത മുടി വെളുത്തു പോയതും .........
കാഴ്ചയിൽ പെടാതെ.........
 കൊണ്ട് നടന്നു. 
ഒലിച്ചിറങ്ങുന്ന കണ്ണുനീർ
നാളെയും ആ തണുപ്പിന്റെ.........
 സാന്നിധ്യമോർമ്മിപ്പിച്ചു .
രാവിരുട്ടുവോളം നാമം ചൊല്ലികൊടുത്തും
 ഉഡുപ്പി റെയിൽ സ്റ്റേഷനിൽ 
അച്ഛനു പിണഞ്ഞ അമളി 
പറഞ്ഞുറക്കെചിരിച്ചുള്ളിൽ കരഞ്ഞും .......
മടുപ്പിക്കുന്ന മനം പിരട്ടലിൽ
മനസൊന്നു പതറിപോയപോൾ.........
വച്ചുനീട്ടിയ ഇളനീരിനൊപ്പം 
തീർത്താലോ നമുക്കൊപ്പമെന്നു ചോദിച്ചതും
മറുപടിയിങ്ങനെ........
നിന്നെ ഞാനൊപ്പം കൂട്ടിയാൽ 
ഇതിൽ മോശമാണവിടമെങ്കിൽ.......
ഒളിചോടുന്നതിൽ എന്തർത്ഥമാണുള്ളത് .
ഒടുവിൽ ...
ഇരുളിന്റെ വാതിലിൽ.......
വേദന പൂട്ടിട്ട് ...........
ഇവിടുത്തെക്കാൾ സുഖമോ?
അവിടെയെന്ന് പലവുരു ചോദിച്ചിട്ടും
കണ്ണഞ്ചി കാണിച്ച് പുഞ്ചിരി തുകി 
അവിടെയിരുന്നാശിർവദിക്കുന്നത് 
കാണാമെനിക്ക്.
എന്റെ ചോദ്യം 
അനാവശ്യമാണെന്നോർമ്മപ്പെടുത്തിക്കൊണ്ട്. 


No comments:

Post a Comment