Friday, 19 June 2015

മഴ 

കനൽ കൊണ്ടു പൊള്ളിയടർന്നൊരീ...
മണ്ണിന്റെ മൗന നൊമ്പരം ...... 
നെഞ്ചിലിന്നേറ്റി വാങ്ങുവാൻ... അതിൽ 
സ്നേഹ സാന്ത്വനം  ചേർക്കുവാൻ .
 വെള്ളി നൂലിഴ തീർക്കുമീ  ശ്യാമ -
മേഘ ശകലങ്ങളിന്നിതാ........
കുനു കുനെ കുളിർകോരി പ്രണയിനിക്കായ് .....
കാതിൽ...... വന്നു ചേർന്നെന്ന മന്ത്രമോടെ  


   ദേവു /19.6.2015   


No comments:

Post a Comment