Tuesday, 16 June 2015

                 തന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചവരാണ് .....
എന്തെങ്കിലും ഒരു നൊമ്പരമുണ്ടെങ്കിൽ പറയു........ പറയൂ........ ഞങ്ങളുണ്ട്............... എന്നാവർത്തിച്ചവരാണ്.  അവരുടെയാ സ്നേഹത്തിനു മുന്നിൽ അന്നാദ്യമായവൾ  വഴങ്ങി. തന്റെ ഫേസ് ബുക്കിൽ അവൾ എഴുതി.
                 തനിക് മിണ്ടാൻ വയ്യ............  ഒന്നും കേൾക്കാൻ വയ്യ.................  മാത്രമല്ല തന്റെ ഇടതു കാലിനു മുടന്തുമുണ്ട് ............
                 അന്ധാളിച്ച കണ്ണുകളിലേക്കവൾ തുടർന്നെഴുതി .......
                 ഇതുവരെ എന്റെ പ്രൊഫൈൽ ആയി കൊണ്ട് നടന്നത് നർത്തകിയും ഗായികയുമായ എന്റെ അനുജത്തിയെയാണ് . നിങ്ങൾ കണ്ടതും കേട്ടതുമൊക്കെ അവളാണ്. കണ്ണ് മിഴിച്ച ആരാധക സുഹൃത്തുക്കൾക്കിടയിലെക്ക് യാതൊരു കരുണ്യവുമില്ലാതെയവൾ തുറന്നെഴുതി .....
             അവൾ വിവാഹം കഴിച്ച് ഡാൻസ് സ്കൂൾ നടത്തി ചെന്നെയിൽ സുഖം ആയി ജീവിക്കുന്നു.
              കൊച്ചനുജൻ മുതൽ അച്ഛന്റെ പ്രായം വരെയുള്ള സുഹൃത് നിര പതുക്കെ പതുക്കെ പിൻ വാങ്ങുന്നതവൾ വേദനയോടെ കണ്ടു നിന്നു . തന്റെ ഫേസ് ബുക്ക് ഒന്ന് തുറക്കാൻ കാത്തു നിന്നവർ...... ശുഭാശംസ നേരാൻ മത്സരിച്ചവർ ........നേരമേറെ ചെന്നപ്പോൾ വിഷാദവദനയായി ലോഗ് ഔട്ട്‌ ചെയ്യാനൊരുങ്ങവെ .....
                " ഗുഡ് നൈറ്റ് അച്ചൂ..... "
             ഇൻബോക്സിൽ ഒരു മെസ്സേജ് .......
              ഒരു ദിവസവും മുടങ്ങാതെ വരാറുള്ള ഒരാശംസ ......... ഒരിക്കൽ പോലും തിരിചൊരാശംസ  നേർന്നിരുന്നില്ല ......
              നടക്കാൻ പ്രയാസമുള്ള തന്നെ പിടിച്ച് നടത്തിയവനാണ് .  സ്കൂളിൽ തന്റെ മീഡിയെറ്ററാ യിരുന്നവനാണ്.... ജീവിത പ്രാരബ്ധംപേറി മണലാരണ്യത്തിലെവിടെയോ ...........
            അന്വേഷിച്ചിരുന്നില്ലയിതുവരെ ..........
             നിറ കണ്ണുകളോടെ അന്നവൾ തിരിച്ചാശംസിച്ചു.......
                "ഗുഡ് നൈറ്റ്‌ പ്രെശോഭ് ...........സ്വീറ്റ് ഡ്രീംസ്‌ "


                                                                                           ദേവു വയനാട് 16.06.2015.



                                                                  

No comments:

Post a Comment