എന്നെ കാണാതിരുന്നാൽ നിങ്ങൾ കണ്ണീർ പൊഴിക്കും...............
പ്രാർത്ഥനയോടെ വഴിക്കണ്ണുമായി എന്നെ കാത്തിരിക്കും.............
ഞാൻ വന്നുചേർന്നാൽ എല്ലാവർക്കും പിന്നെ ഉത്സവമാണ് .......
കുട്ടികൾ എന്നിൽ തിമിർക്കും .......... കർഷകരെന്നെ പുണരും .......
കവികൾക്കും......... പ്രകൃതി സ്നേഹികൾക്കും ഞാൻ കവിതയാകും .
ഞാൻ നിങ്ങളെ ഒരുപാടു സ്നേഹിച്ചാൽ..........അരികിൽ ഒരുപാടു ചേർന്നിരുന്നാൽ
പിന്നെയെന്നോട് വെറുപ്പു തോന്നിത്തുടങ്ങും .........
നാശം എന്നു പിറുപിറുക്കും.
അപ്പോൾ കണ്ണീരോടെ ഞാൻ അകന്നു നില്ക്കും
എങ്കിലും ........മനസുനൊന്തു വിളിച്ചാൽ എല്ലാം മറന്നു ഞാൻ ഓടിയെത്തും
വീണ്ടും ഒരുപാടങ്ങ് സ്നേഹിച്ചാൽ പിറു പിറുക്കുമെന്നറിയാമായിരുന്നിട്ടും
24.06.2015

No comments:
Post a Comment