Sunday, 7 June 2015

പഴുത്തില വീണപ്പോൾ പാവം ചിരിച്ചില്ല......
 പാടേ തകർന്നു തളർന്നിരുന്നു. 
താഴേ  വീണുടഞ്ഞമരുന്ന നൊമ്പരം
ഇടനെഞ്ചിലേറ്റിത്തളർന്നിരുന്നു........ 

മുമ്പായിരുന്നെങ്കിലാർത്തു ചിരിച്ചേനെ
കണ്ണിലഹങ്കാര നോട്ടമേറ്റി......
എന്തിനോടും പോന്ന തന്റെടമോടെ.....
ആരെയും കൂസാതെ നിന്നിരിക്കും.

കളിവണ്ടും കിളികളും ശലഭങ്ങളും
കളിചിരി തൂകി കടന്നു പോയി........
മണിമുകിലും മന്ദമാരുതനും..........
മണിത്താലികെട്ടി ച്ചെറുനൃത്തമാടി 
മഴയിൽ കുട ചൂടി ചേർന്നു നിന്നു.........
വെയിലത്തു തണലേകി വാടി നിന്നു....... 
മഞ്ഞും വസന്തവും പൂവിട്ട നാളിൽ
മധുവിധു ചിറകിലേറിത്തുടിച്ചു.

കാലം പോയതറിഞ്ഞില്ലാ ........ദിനം 
കാലനായ് വന്നു കവർന്നെടുത്തു  
ഞാനെന്ന ഭാവം മൂക്കു കുത്തിത്താഴെ 
പ്രാണന്റെ പ്രാണൻ പറിഞ്ഞടർന്നു 
ചുറ്റിലുമുള്ളവർ കൈ കൊട്ടിയാർത്തു......
നിന്നഹന്തയ്ക്കുള്ള ശിക്ഷ തന്നെ......മുന്നിൽ 
നീ നിന്നാർത്തു  ചിരിച്ചു .

കണ്ണീരു ചാലിട്ട കവിൾത്തടത്തിൽ 
കാലം കൈയൊപ്പു ചാർത്തിടുമ്പോൾ 
ഇന്നുനീ വീഴുമ്പോൾ ഞാൻ ചിരിക്കില്ല 
പാടെ തകർന്നു തളർന്നിരിക്കാം ......
നിന്റെ നൊമ്പരം ഇടനെഞ്ചിലേറ്റു  വാങ്ങി . 

No comments:

Post a Comment