Thursday, 11 June 2015







 വിടരാതിരിക്കുവതെങ്ങനെ ഞാൻ..............
 നാളെ കൊഴിയുവാനാണെങ്കിൽ പോലും.........
 നിമിഷമേയുള്ളൂ ഈ ജീവിതമെങ്കിലും..........
 അഴകൊടു ജീവിച്ചു തീർത്തിടേണം .
 വിമുഖത കാട്ടും വിഷു പക്ഷിയോടും.........
 വിഷാദ ശ്രുതി മീട്ടും വിപഞ്ചികയും...........
 വില്ലെടുത്തമ്പേ തളർന്നിരിക്കും.........
 വിഷാദ വിലോചനൻ രാമനോടും.........
വിധിയെന്ന രണ്ടക്ഷരം കൊണ്ടു ഞാൻ
 വിലാപ കാവ്യം തീർത്ത നാളിനോടും........
 ഇന്നു പറയുവാനേറെയുണ്ടെങ്കിലും.......
 വിട പറയുവാനിനി നേരമില്ല. 
വിടരാതിരിക്കുവതെങ്ങനെ ഞാൻ........ വിധി
നാളെ കൊഴിയുവാനാണെങ്കിലും 
അലതല്ലിയൊഴുകുമീ  കാട്ടരുവി 
എന്നെ അകലേക്ക്‌ കൊണ്ടു പോമെങ്കിലും.........
ഞാൻ നട്ട നന്മതൻ വിത്തുകളീ മണ്ണിൽ
നാളെ കിളിർത്തു തളിർത്തു പൂക്കും
അതിൽ ഞാനെന്റെ കയ്യൊപ്പു ചാർത്തും.

11.06.2015   







No comments:

Post a Comment