ഇന്നെന്റെ എഴുത്ത് നിന്നെക്കുറിച്ചാകട്ടെ
സുന്ദരമോ വിരൂപമോ എന്നറിയില്ല...
നീ ആരെന്നു ഞാൻ നോക്കിയില്ല. ആണോ പെണ്ണോ ആകട്ടെ . അത് നമുക്കിടയിൽ വിടവല്ല
പണ്ഡിതനോ പാമരനോ...ഇല്ല....പണ്ഡിതൻ തന്നെ
അതാണല്ലോ എന്റെ മനസിലൊന്നുടക്കിയത്.
ഒരിക്കൽ പോലും ഇൻബോക്സിൽ വന്ന് എന്നിൽ വിരസത വിളയിച്ചില്ല.
അലോസരപ്പെടുത്തുന്ന ഒരുവാക്കുപോലും ഉണ്ടായില്ല.
എഴുത്തിലെവിടെയോ ഒരു വിളക്കിച്ചേർക്കൽ അനുഭവപ്പെട്ടിരുന്നു. പട്ടണ ത്തിരക്കിലോ...വിദൂര ഗ്രാമത്തിലോ... കാണാമറയത്തിരുന്ന് തൊട്ടടുത്ത് ....എഴുത്തിന്റെ ആത്മസ്പർശം...അതനുഭവഭേദ്യമായിരുന്നു.....ഹൃദയങ്ങൾ തമ്മിലുള്ള ഈ ഇഴയടുപ്പം എത്രകാലം സൂക്ഷിക്കാൻ കഴിയുമെനിക്ക്? അറിയില്ല....കഴിയുന്നിടത്തോളം നിന്റെ വരികൾ ഞാനെന്റെ നെഞ്ചോടു ചേർത്തുവെക്കും. കാരണം....ഞാനെഴുതാൻ കൊതിച്ചവയായിരുന്നു അവയൊക്കെയും. എന്തൊക്കെയോ കാരണങ്ങൾകൊണ്ട് എനിക്കെഴുതാൻ കഴിയാതെപോയ എന്റെ മനസ്.... അതിനിയും നിന്നിലൂടെ പുനർജനിക്കുന്നതും കാത്ത് ....ആത്മ സംതൃപ്തിയോടെ നിനക്കറിയാത്ത നിന്റെ സുഹൃത്ത്

No comments:
Post a Comment