നാവിൽ നോവു തൊട്ടു തന്നതൊക്കെയും
പദമൊപ്പിച്ചു പാടി ഞാൻ .....
നോവറിയാ മനസിലൊരാർദ്രഗാനമസാധ്യമാം
വിഷാദ ശ്രുതിയിലെങ്കിലും.
മധുര സ്മ്രുതിയിലലിയുമെൻ നിതാന്ത ചിന്തകളൊക്കെയും
അനുവാചകന്റെ മനസിലെ അനന്തസീമയെ കൈതൊടാ
ഇനിയുമെത്രയഗാധമാം....നോവിൻ തുരുത്തിലകപ്പെടാം
മുൾപ്പടർപ്പിൽ കൊരുത്തിടും ഹൃദയ വേദനയൊക്കെയും
കൈ കുമ്പിളിൽ കോരിയെടുത്തു ഞാൻ
പവിഴങ്ങളായ്, നറുപുഷ്പമായ്
മാല കോർത്തണിയിക്കട്ടെയോ
ഹേതുവായ നിൻ മാറിലായ് .

No comments:
Post a Comment